India

പ്രധാനമന്ത്രിയുടെ ഗുജറാത്ത്, തമിഴ്‌നാട് സന്ദർശനങ്ങൾക്ക് ഇന്ന് തുടക്കം

“Manju”

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഗുജറാത്ത്, തമിഴ്‌നാട് സന്ദർശനങ്ങൾക്ക് ഇന്ന് തുടക്കം. ഇന്നും നാളെയുമായാണ് അദ്ദേഹം ഇരു സംസ്ഥാനങ്ങളും സന്ദർശിക്കുക. വിവിധ വികസന പദ്ധതികൾ അദ്ദേഹം നാടിന് സമർപ്പിക്കും.

ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാകും അദ്ദേഹം ഗുജറാത്തിൽ എത്തുക. സബർകാന്ദയിൽ എത്തുന്ന അദ്ദേഹം സബർ ഡയറി സന്ദർശിക്കും. ഇവിടെ നടപ്പിലാക്കാൻ ഒരുങ്ങുന്ന ആയിരം കോടി രുപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. 305 കോടി ചിലവിൽ നിർമ്മിക്കുന്ന പാൽപ്പൊടി നിർമ്മാണ പ്ലാന്റ്, മിൽക്ക് പാക്കേജിംഗ് പ്ലാന്റ്, സബർ ചീസ് ആന്റ് വേ ഡ്രയിംഗ് പ്ലാന്റ് തുടങ്ങിയവയുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. പ്രദേശത്തെ 20 വനിതാ ക്ഷീരകർഷകരുമായും അദ്ദേഹം സംവദിക്കും. ഇതിന് ശേഷം ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവ്വീസസ് സെന്റർ അതോറിറ്റി, ലോഞ്ച്, ലോഞ്ച ഇന്റർനാഷണൽ ബുള്ളിയൻ എക്‌സ്‌ചേഞ്ച് തുടങ്ങിയവയുടെ നിർമ്മാണത്തിനും അദ്ദേഹം തറക്കല്ലിടും.

ഗുജറാത്തിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം വൈകീട്ടോടെ പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് തിരിക്കും. ചെന്നൈയിൽ എത്തുന്ന അദ്ദേഹം ജെഎൽഎൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന 44ാമത് ചെസ്സ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വെള്ളിയാഴ്ച അണ്ണാ യൂണിവേഴ്‌സിറ്റിയിലെ 42ാമത് കോൺവൊക്കേഷനിൽ പങ്കെടുക്കും. സർവ്വകലാശാലയിലെ സ്വർണ മെഡൽ ജേതാക്കൾക്ക് അദ്ദേഹം മെഡലുകൾ വിതരണം ചെയ്യും.

Related Articles

Back to top button