IndiaLatest

പ്രധാനമന്ത്രിക്ക് ഫ്രാന്‍സിന്റെ പരമോന്നത പുരസ്കാരം

“Manju”

പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണര്‍നല്‍കി ആദരിച്ചു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണാണ് ബഹുമതി മോദിയ്ക്ക് സമ്മാനിച്ചത്. ഇന്ത്യൻ ജനതയുടെ പേരില്‍ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്‍റിന് മോദി നന്ദി രേഖപ്പെടുത്തി.

ഫ്രാൻസിലെ സൈനിക, സിവിലിയൻ ബഹുമതികളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണര്‍‘. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി. ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണര്‍ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത പ്രമുഖ നേതാക്കള്‍ക്കും വ്യക്തിത്വങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

Related Articles

Back to top button