IndiaLatest

രാജസ്ഥാനില്‍ 1,200 പശുക്കള്‍ക്ക്  ബാധിച്ചു

“Manju”

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രണ്ടാഴ്ചക്കിടെ 1,200 പശുക്കള്‍ ചത്തുവെന്നാണ് റിപ്പോര്‍ട്ട്. പശുക്കളുടെ ശരീരത്തില്‍ വലിയ മുഴകള്‍ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്. പകര്‍ച്ചവ്യാധിയായ ഈ രോഗത്തെക്കുറിച്ച്‌ പഠനങ്ങള്‍ പുരോഗമിക്കുകയാണ്.
രാജസ്ഥാനിലെ പടിഞ്ഞാറന്‍-വടക്കന്‍ മേഖലകളിലെ പശുക്കള്‍ക്കാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ ഏകദേശം 25,000 പശുക്കള്‍ക്ക് ഈ പകര്‍ച്ചവ്യാധി ബാധിച്ചതായി അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോധ്പൂര്‍ ജില്ലയില്‍ മാത്രം 254 പശുക്കള്‍ ചത്തിട്ടുണ്ട്.
പകര്‍ച്ചവ്യാധി തടയുന്നതിനായി ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് റാണിവേരയില്‍ നിന്നുള്ള ബിജെപി എംഎല്‍എ നാരായണ്‍ സിംഗ് രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ രോഗം ആഫ്രിക്കയില്‍ നിന്ന് ഉത്ഭവിച്ചതാണെന്നും പാകിസ്താന്‍ വഴി ഇന്ത്യയിലെത്തിയെന്നുമാണ് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് പറയുന്നത്. ആദ്യമായി ഏപ്രിലിലായിരുന്നു രോഗം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിരോധശേഷി കുറവുള്ള പശുക്കളെയാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. ഈ രോഗത്തിന് ചികിത്സയോ വാക്‌സിനോ ഇതുവരെ ലഭ്യമായിട്ടില്ല. ശക്തമായ പനിയും മൂക്കൊലിപ്പും ചിക്കന്‍ പോക്‌സിന് സമാനമായ കുമിളകളുമാണ് രോഗത്തിന്റെ ലക്ഷണം. പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളില്‍ അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നിരീക്ഷണം നടത്തുകയാണ്.

Related Articles

Back to top button