IndiaKeralaLatest

500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ നടത്താനാവില്ലെന്ന് സ്വകാര്യ ലാബുകള്‍

“Manju”

കൊച്ചി: സ്വകാര്യ മേഖലയില്‍ കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി സ്വകാര്യ ലാബുകള്‍. കുറഞ്ഞത് 1,500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം.
500 രൂപയ്ക്ക് പരിശോധന നടത്താന്‍ കഴിയില്ലെന്ന് പല ലാബുകളും സര്‍ക്കാരിനെ അറിയിച്ചു. നഷ്ടം സഹിച്ചും പരിശോധന നടത്താന്‍ കഴിയില്ലെന്ന കരണത്താല്‍ പല സ്വകാര്യ ലാബുകളും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ത്തിവച്ചു. ചിലയിടങ്ങളില്‍ ലാബുകള്‍ അടച്ചു. വേണ്ടത്ര ആലോചനയില്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിത്. എന്നാല്‍ ടെസ്റ്റ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമില്ലെന്ന് ലാബ് കണ്‍സോര്‍ഷ്യവും പ്രതികരിച്ചു.
സ്വകാര്യ മേഖലയിലെ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ചാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മത്രമായിരിക്കും ആരശയം. സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന സൗജന്യമാണെങ്കിലും തിരക്ക് മൂലം പരിശോധനകള്‍ ഏറെ വൈകിയേ്കും. ഇതോടെ അടിയന്തര യാത്രകള്‍ക്കും മറ്റും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ പ്രതിസന്ധിയിലാകും.
അതേസമയം, നിരക്ക് കുറച്ചതിന്റെ പേരില്‍ സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ കൂടിയ നിരക്ക് ഈടാക്കിയാലും നടപടിയുണ്ടാവും. ഇത്തരം ലാബുകള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും. സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി അമിത ലാഭം കൊയ്യാന്‍ ആരേയും അനുവദിക്കില്ല. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ലാബുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന കാര്യം ഉറപ്പു വരുത്തും- കലക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Related Articles

Back to top button