LatestThiruvananthapuram

വാക്‌സിന്‍ ബിപിഎല്ലുകാര്‍ക്ക് ‘വേവ്’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

“Manju”

തിരുവനന്തപുരം ; വാക്‌സിന്‍ ബിപിഎല്ലുകാര്‍ക്ക് ലഭിക്കാന്‍ ‘വേവ്’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ‘വേവ്’ എന്ന പേരില്‍ ക്യാമ്പെയിന്‍ സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി ആരംഭിച്ചെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം എന്നാണ് വേവ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതി ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ വാക്സിനേഷന് സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും സൗകര്യമില്ലാത്തവരുമായ ആളുകളെ ഉള്‍പ്പെടുത്താന്‍ ആണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ രജിസ്‌ട്രേഷന്‍ വാര്‍ഡ് തലത്തിലായിരിക്കും നടത്തുക. ഇത്തരക്കാരുടെ രജിസ്‌ട്രേഷന്‍ ജൂലൈ 31നകം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.

Related Articles

Back to top button