KeralaLatestThiruvananthapuram

പോലീസിന് ‘കോവിഡ് പോരാളി’ മെഡൽ നൽകും – ഡി ജി പി

“Manju”

ഷൈലേഷ്കുമാർ. കൻമനം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച പോലീസ് സേനയിലെ താഴെ തട്ടിലുള്ളവർക്ക് ‘കോവിഡ് പോരാളി’യെന്ന പേരിൽപ്രത്യേക പതക്കം ഏർപ്പെടുത്തിയതായി പോലീസ് മേധാവി ലോക് നാഥ് ബെഹ്റ. കണ്ടയിന്‍മെന്റ് സോണുകളിൽ ജാഗ്രത നടപടികളിൽ ഏർപ്പെട്ട പോലീസുകാരുടെ പ്രചോദനത്തിനാണ് പതക്കം നൽകി ആദരിക്കുന്നത്. അർഹരായ പോലീസുകാർക്ക്
റാങ്ക് വ്യത്യാസമില്ലാതെ പതക്കം നൽകാനാണ് പദ്ധതി. കുറഞ്ഞത് ഒരു മാസമെങ്കിലും കോവിഡ് ഡ്യൂട്ടിയിൽ തൃപ്തികരമായി സേവനം ചെയ്ത പോലീസ് കാരാണ് കോവിഡ് പോരാളി’ പതക്കത്തിന് അർഹരാകുന്നത്.
കൊവിഡ് പ്രതിരോധത്തിൽ അധിക ദൗത്യം ഏറ്റെടുത്തിട്ടും റിസ്ക് അലവൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പോലീസിന് കടുത്ത അമർഷമുള്ളതായി നേരത്തെ റിപോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സേനയെ തണുപ്പിക്കാനാണ് മെഡൽ ഏർപ്പെടുത്തുന്നതെന്നു വേണം കരുതാൻ. എന്നാൽ കേവലം പതക്കം നൽകുന്നതല്ല; അർഹമായ ആനുകൂല്യവും, പ്രതിരോധ സുരക്ഷാ സംവിധാനങ്ങളുമാണ് കോവിഡ് ഡ്യൂട്ടിയിൽ പോലീസിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളതെന്നാണ് സേനയിലെ പൊതുവായ അഭിപ്രായം.

Related Articles

Back to top button