InternationalLatest

ആഗോളവിപണിയില്‍ എണ്ണവില കുറയുന്നു

“Manju”

വിയന്ന: ആഗോളവിപണിയില്‍ എണ്ണവില കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ മാത്രം നാല് ഡോളറിന്റെ കുറവ് രേഖപ്പെടുത്തിയത്. അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളറിനും താഴേക്കു വന്നത് ഇന്ത്യ ഉള്‍പ്പെടെ എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് തുണയാകും.

ഉല്‍പാദനം ഉയര്‍ത്തുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് നാളെ യോഗം ചേരാനിരിക്കെയാണ് ആഗോള വിപണിയിലെ വിലത്തകര്‍ച്ച. ചൈനയും യൂറോപ്യന്‍ രാജ്യങ്ങളിലും വ്യവസായിക ഉല്‍പാദനം കുറയുമെന്ന റിപ്പോര്‍ട്ടുകളും എണ്ണവില കുറയാന്‍ കാരണമായി. അസംസ്‌കൃത എണ്ണ ബാരലിന് 99.52 ആയിരുന്നു ഇന്നലത്തെ നിരക്ക്.

വിലയില്‍ ക്രമാതീതമായ ഇടിവിന് സധ്യതയില്ലെന്നാണ് ഒപെക് രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. 100 ഡോളറിനോട് അടുത്തു തന്നെ തല്‍ക്കാലം നിരക്ക് തുടര്‍ന്നേക്കുമെന്നും ഒപെക് വൃത്തങ്ങള്‍ വ്യക്തമാക്കി. ആഗോള മാന്ദ്യം സംബന്ധിച്ച ആശങ്കകളും എണ്ണവിലയിലെ തിരിച്ചടിക്ക് കാരണമാണ്. സെപ്റ്റംബറില്‍ ഗണ്യമായ ഉല്‍പാദന വര്‍ധനക്ക് നാളെ ചേരുന്ന ഒപെക് യോഗം തീരുമാനം കൈക്കൊള്ളാനിടയില്ല.

Related Articles

Back to top button