InternationalLatest

രാജ്യത്തിന് വ്യക്തമായ നിലപാടുണ്ട്; നിയമഗവേഷകന്‍

“Manju”

കുവൈത്ത് സിറ്റി: സയണിസത്തിനെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തില്‍ രാജ്യത്തിന് വ്യക്തമായ നിലപാടുണ്ടെന്ന് വ്യക്തമാക്കി കസ്റ്റംസ് ഡിപ്പാര്‍ട്മെന്റിലെ നിയമഗവേഷകന്‍ മിശ്‌അരി അല്‍ ജാറുല്ലാഹ്. സയണിസ്റ്റ് സ്ഥാപനവുമായി വിദൂര ബന്ധമുള്ള ഏതൊരു ഉല്‍പന്നത്തിനും രാജ്യത്ത് പൂര്‍ണമായ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കൈറോയില്‍ നടന്ന പാന്‍ അറബ് ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. സയണിസ്റ്റ് ബന്ധമുള്ള കച്ചവടക്കാര്‍ രാജ്യത്ത് പിഴയടക്കേണ്ടിവരുമെന്നും സയണിസ്റ്റ് ബന്ധമുള്ളതിനാല്‍ രാജ്യത്തെ ചില കമ്പനികളെ നിരോധിക്കാനുള്ള പദ്ധതി ഭരണകൂടം ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button