KeralaLatest

വയലാർ രാമവർമ്മ സാംസ്കാരിക ഉത്സവത്തിന് ഇന്ന് സമാപനം

“Manju”

തിരുവനന്തപുരം: അനന്തപുരിയിൽ കഴിഞ്ഞ നാലു ദിവസമായി നടക്കുന്ന വയലാർ രാമവർമ്മ സാംസ്കാരിക ഉത്സവത്തിന് ഇന്ന് സമാപനം.
ഭാരത്‌‌ഭവനിൽ വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി വി.വേണു ഐ.എ.എസ് മുഖ്യാതിഥിയാകും. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി വയലാർ അനുസ്മരണ പ്രഭാഷണം നടത്തും. മുൻമന്ത്രി സി.ദിവാകരൻ, ശിവജി ജഗന്നാഥൻ, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രിത ബാനർജി, ഡോ. ജി രാജ്മോഹൻ, മണക്കാട് രാമചന്ദ്രൻ , ഡോ.ആർ.അജയകുമാർ, ഷീല എബ്രഹാം, പി.കെ.എസ്.രാജൻ , മണക്കാട് പ്രേമചന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് ‘ ശലഭഗീതങ്ങൾ’ എന്ന പേരിൽ ഗാനമേളയും നടക്കും.

Related Articles

Back to top button