IndiaLatest

വിമാനത്തിനടിയിലേക്ക് കാര്‍ ഓടിക്കയറി

“Manju”

ന്യൂഡല്‍ഹി : വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ തുടങ്ങവേ ഇന്‍ഡിഗോ വിമാനത്തിനടിയിലേക്ക് കാര്‍ ഇടിച്ചു കയറി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് സംഭവം. ഇന്ന് രാവിലെ പാട്നയിലേക്ക് പുറപ്പെടാന്‍ വിമാനം തയ്യാറെടുക്കുന്നതിനിടെയാണ് ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ കാര്‍ വന്നത്. വിമാനത്തിന്റെ മുന്‍ഭാഗത്തെ വീലുമായി കൂട്ടിയിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തെക്കുറിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷിക്കും.വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലാണ് അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ കാര്‍ ഡ്രൈവറെ ബ്രെത്ത് അനലൈസര്‍ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാല്‍ ഷെഡ്യൂള്‍ പ്രകാരം പാട്നയിലേക്ക് താമസിയാതെ പുറപ്പെട്ടു.

Related Articles

Back to top button