IndiaKannurKeralaLatest

വിദേശ കറന്‍സിയും സ്വര്‍ണവും കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍

“Manju”

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്‌ കാസര്‍കോട് സ്വദേശിയില്‍ നിന്നും വിദേശ കറന്‍സിയും കോഴിക്കോട് സ്വദേശിയില്‍ നിന്നും സ്വര്‍ണവും പിടികൂടി. 47 ലക്ഷം രൂപയുടെ സ്വര്‍ണവും 7.79 ലക്ഷം രൂപയുടെ വിദേശകറന്‍സിയുമാണ് കസ്റ്റംസ് പിടികൂടിയത്.

ദുബൈലേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. കാസര്‍കോട് സ്വദേശി ശരീഫി (25)ന്റെ ബാഗേജില്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്. 976 ഗ്രാം സ്വര്‍ണവുമായി ഫ്ലൈ ദുബൈ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുര്‍റഹ് മാനി (36) ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കസ്റ്റംസ് ഡെപ്യൂടി കമീഷണര്‍ ടി എ കിരണിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് കമിഷണര്‍ എ കെ സുരേന്ദ്രനാഥന്‍, സൂപ്രണ്ടുമാരായ കെ പി മനോജ്, വി ജെ പൗലോസ്, ഇന്‍സ്പെക്ടര്‍മാരായ ശിവാനി, പ്രണയ് കുമാര്‍ ടി, അഭിലാഷ് എസ്, പ്രിയ കെ കെ, സഞ്ജീവ് കുമാര്‍, ഹെഡ് ഹവല്‍ദാര്‍ രവീന്ദ്രന്‍ എം എല്‍ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button