KeralaKozhikodeLatest

വടകര കുരിയാടിയില്‍ സ്ഥിതി ഗുരുതരം; 48 പേര്‍ക്ക് കൂടി കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

വടകര: ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്. രണ്ട് ദിവസം മുമ്പ് 100 പേര്‍ക്ക് നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് 48 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 18 പേര്‍ക്ക് ആന്റിജന്‍ പോസറ്റീവായിരുന്നു.

കഴിഞ്ഞയാഴ്ച 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച രണ്ട് വാര്‍ഡുകളിലെ സമ്പര്‍ക്കത്തിലുള്ളവരുടെ പരിശോധന ഫലമാണിത്.

100 പേരുടെ ഫലം കൂടി വരാനിരിക്കെ വലിയ ആശങ്കയാണ് സ്ഥലത്തുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജില അമ്പലത്തില്‍ പറഞ്ഞു.
കുരിയാടി മേഖലയില്‍ മാത്രം നൂറിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവിടെ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടി വരും. തിങ്കളാഴ്ച പഞ്ചായത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ 900 പേര്‍ക്ക് ആന്റിജന്‍ പരിശോധനയുണ്ട്. ചോറോട് പഞ്ചായത്തില്‍ ഇതുവരെ നടത്തിയ 1400 ടെസ്റ്റുകളില്‍ 166 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ വര്‍ധിച്ചതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുകയാണ്.

 

Related Articles

Back to top button