KeralaLatest

ജ്വല്ലറി ജീവനക്കാരന്‍ വീട്ടില്‍ മരിച്ച നിലയില്‍

“Manju”

വടകര ഫരീദ ജ്വല്ലറി ജീവനക്കാരനായ യുവാവ് വീട്ടില്‍ മരിച്ച നിലയില്‍. ഇരിങ്ങല്‍ കോട്ടക്കല്‍ പിലിപ്പിലാംകണ്ടി സലീമിന്റെ മകന്‍ ഷര്‍മിദ് (26) ആണ് മരിച്ചത്. ഭക്ഷണം കഴിച്ച് രാത്രി സാധാരണ പോലെ ഉറങ്ങിയതാണ്. രാവിലെ എഴുന്നേല്‍ക്കാതെ കണ്ട മകനെ ഉമ്മ വിളിച്ചെങ്കിലും ഉണര്‍ന്നില്ല. ഉടന്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മാതാവ്: സക്കീന. സഹോദരന്‍: ഷറഫത്ത് അലി (ബഹ്‌റൈന്‍).

Related Articles

Back to top button