KeralaLatest

വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാര്‍ക്കൊപ്പം നിലത്തിരുന്ന് മമ്മൂട്ടി

“Manju”

ഹരിപ്പാട് ; കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കാണാന്‍ ഹരിപ്പാട് തടിച്ചുകൂടിയത് ആയിരങ്ങളാണ്. വെഡ് ലാന്‍ഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് മമ്മൂട്ടി ഹരിപ്പാട് എത്തിയത്. അതുമായിബന്ധപെട്ട ചിത്രങ്ങളും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വസ്ത്രശാലയിലെ ജീവനക്കാരോടൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തതായിരുന്നു താരം ജനഹൃദയങ്ങളില്‍ ഇടംനേടിയത്. മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാന്‍ കാത്തിരുന്ന ജീവനക്കാരായ പെണ്‍കുട്ടികളെ അമ്ബരപ്പിച്ചുകൊണ്ട് അദ്ദേഹം അവര്‍ക്കൊപ്പം തറയില്‍ ഇരിക്കുകയായിരുന്നു. ഫോട്ടോ എടുക്കാന്‍ മമ്മൂട്ടിക്കായി ഒരുക്കിയ ഇരിപ്പിടം ഉപേക്ഷിച്ചാണ് താരം നിലത്തിരുന്നത്. മമ്മൂട്ടിയുടെ ഈ വിഡിയോ വളരെപ്പെട്ടെന്നു സമൂഹമാധ്യമങ്ങളില്‍ വൈറലായി. വെള്ള ഷര്‍ട്ടും ജീന്‍സ് പാന്റുമായിരുന്നു മമ്മൂട്ടി ധരിച്ചിരുന്നത്. കൂളിങ് ഗ്ലാസ് വെച്ച്‌ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ഹരിപ്പാട് എത്തിയത്. വലിയ ആവേശത്തോടെയാണ് മമ്മൂട്ടിയെ ആരാധകര്‍ സ്വീകരിച്ചത്.

അതേസമയം, ‘നമ്മള്‍ ഇത്രയും നേരം ഈ റോഡ് ബ്ലോക്ക് ആക്കി നിര്‍ത്തിയിരിക്കുകയാണ്. എത്രയും വേഗം ഈ പരിപാടി തീര്‍ത്തുപോയാലെ അത്യാവശ്യക്കാര്‍ക്ക് പോകാന്‍ കഴിയൂ. നമ്മള്‍ സന്തോഷിക്കുവാണ്. പക്ഷേ അവര്‍ക്ക് ഒരുപാട് അത്യാവശ്യം കാണും. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം’. മമ്മൂട്ടിയുടെ ഈ വാക്കുകള്‍ ജനങ്ങള്‍ ഇതിനോടകം തന്നെ ഏറ്റെടുത്തിരുന്നു.

Related Articles

Back to top button