KeralaKozhikodeLatest

അധ്യാപകരുടെ അക്കാദമിക ഊര്‍ജത്തിന് ഉണര്‍വേകാന്‍ കൂട്ടായ്മ

“Manju”

വടകര: അധ്യാപകരുടെ അക്കാദമിക ഊര്‍ജം കൂടുതല്‍ ഉണര്‍വോടെ മുന്നോട്ട് കൊണ്ടുപോകാനും മെന്ററിംഗ് പ്രവര്‍ത്തനങ്ങളില്‍ തനതായ വിദ്യാഭ്യാസ മാതൃക സൃഷ്ടിക്കാനും ലക്ഷ്യമിട്ട് തോടന്നൂര്‍ ബിആര്‍സിയുടേയും വില്യാപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടേയും നേതൃത്വത്തില്‍ പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവന്‍ അധ്യാപകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് ‘വിദ്യാപഥം’ എന്ന പേരില്‍ അധ്യാപക കൂട്ടായ്മക്കു രൂപംനല്‍കി.

അധ്യാപക, വിദ്യാര്‍ഥി, രക്ഷാകര്‍തൃ ശാക്തീകരണം, അധ്യാപകര്‍ക്കുള്ള ഡിജിറ്റല്‍ പിന്തുണ, മെന്ററിംഗ് മികവുകള്‍, ഗവേഷണം, ക്രിയേറ്റീവ് വര്‍ക്ക്‌ഷോപ്പുകള്‍, ലാംഗ്വേജ് ലാബുകള്‍, സര്‍ഗാത്മക കൂട്ടായ്മകള്‍ എന്നിവ ഈ അധ്യാപക കൂട്ടായ്മയുടെ ലക്ഷ്യമാകുന്നു .
പി സുജേന്ദ്ര ഘോഷ് കണ്‍വീനറായി ഇരുപതംഗ നിര്‍വ്വാഹക സമിതിയുടെ ആദ്യപരിപാടിയായി ജനുവരി മാസത്തിലെ തിങ്കളാഴ്ചകളില്‍ അധ്യാപകര്‍ക്ക് ഐടി പരിശീലനം ലഭ്യമാക്കും.

ഓണ്‍ലൈന്‍ ആയി നടന്ന ഐടി പരിശീലനത്തില്‍ വില്യാപ്പള്ളി പഞ്ചായത്തിലെ മുഴുവന്‍ അധ്യാപകരും തങ്ങളുടെ വിദ്യാലയത്തിലിരുന്ന് കൊണ്ട് പരിശീലനത്തില്‍ പങ്കാളികളായി. പരിശീലനം തോടന്നൂര്‍ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജന്‍ തുണ്ടിയില്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി വിശദീകരണം തോടന്നൂര്‍ ബിപിസി കെ.കെ.വേണുഗോപാലന്‍ നടത്തി. ഐടി പരിശീലനത്തിന് ജുനൈദ്, സെയ്ഫുദ്ദീന്‍എന്നിവര്‍ നേതൃത്വം നല്‍കി. ബിആര്‍സി ട്രെയിനര്‍മാരായ രചന ഒ.പി, അബ്ദുള്‍ ഗഫൂര്‍, വില്ല്യാപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ പി.കെ രാമകൃഷ്ണന്‍, പുഷ്പഹെന്‍സനന്‍, മനോജ്, അര്‍ജുന്‍ പി.എസ്, സാവിത്രി എ.വി തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles

Back to top button