IndiaLatest

മഹാരാഷ്‌ട്രയിൽ നാളെ മന്ത്രിസഭാ വിപുലീകരണം; പുതിയതായി 15 മന്ത്രിമാർ

“Manju”

മുംബൈ: മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ വിപുലീകരണം നാളെ നടക്കുമെന്ന് റിപ്പോർട്ട്. ഓരോ മേഖലയും ഓരോ മന്ത്രിമാർക്കെന്ന നിലയിൽ പുതിയതായി 14 മന്ത്രിമാർ കൂടി ചുമതലയേൽക്കുമെന്നാണ് സൂചന. പുതി മന്ത്രിമാരിൽ മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ എന്നിവരുണ്ടായേക്കും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റെടുക്കുമെന്നും സൂചനയുണ്ട്.

ഷിൻഡെ പക്ഷ ശിവസേന എംഎൽഎമാരായ ഗുലാബ് രഘുനാഥ് പാട്ടീൽ, സദാ സർവാങ്കർ, ദീപക് വാസന്ത് കേസർകാർ എന്നിവരും പുതിയ മന്ത്രിസഭയുടെ ഭാഗമായേക്കും. ഓഗസ്റ്റ് 15 ന് മുമ്പ് തന്നെ മന്ത്രിസഭാ വിപുലീകരണം നടന്നേക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഉദ്ധവ് താക്കറെ രാജിവെക്കുകയും ജൂൺ 30-ന് പുതിയ സർക്കാർ അധികാരത്തിലേറുകയും ചെയ്തത്. ബിജെപിയുടെ പിന്തുണയോടെ ഏകനാഥ് ഷിൻഡെ മഹാരാഷ്‌ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഇതിന് പിന്നാലെയാണ് മന്ത്രിസഭ വിപുലീകരണത്തിനായി ഷിൻഡെ-ഫഡ്‌നാവിസ് സർക്കാർ ഒരുങ്ങുന്നത്.

Related Articles

Back to top button