സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും ഇടയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശം നല്കി. മാര്‍ച്ച് ഒന്നാം തീയതി മുതല്‍ ഇന്നുവരെ 128 ശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തതെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് , കണ്ണൂര്‍ ജില്ലകളിലാവും ഏറ്റവും ശക്തമായ മഴകിട്ടുക. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും ഇടയുണ്ട്. ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിര്‍ദേശിച്ചു.
Related Articles
കുട്ടികള്‍ക്കായി സബ്സിഡി ലാപ്ടോപ്പ്; യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കും
July 1, 2020 10:36 PM
……
March 6, 2024 11:51 AM
Check Also
Close
-
ഫൈസലിന് മത്സരത്തിന് വിലക്ക്November 17, 2020 9:20 AM