InternationalLatest

പ്രത്യേക വാഗ്തദാനവുമായി എയര്‍ഇന്ത്യ

“Manju”

ദുബൈ :ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച്‌ ഒമാന്‍ ഒഴികെ ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യ 330 ദിര്‍ഹത്തിന് ടിക്കറ്റ് നല്‍കും.യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, സഊദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് ഇതേ നിരക്കിന് ടിക്കറ്റ് ലഭിക്കും. ‘വണ്‍ ഇന്ത്യ വണ്‍ ഫെയര്‍’ വാഗ്ദാനം 2022 ആഗസ്റ്റ് എട്ടിനും 21നും ഇടയിലാണ്. ഒക്ടോബര്‍ 15നകം യാത്ര ചെയ്യണം. ഇന്ത്യയിലെ ഏത് ലക്ഷ്യസ്ഥാനത്തേക്കും നേരിട്ടുള്ള എല്ലാ വിമാനങ്ങളിലും ഈ നിരക്ക് ആയിരിക്കും ഈടാക്കുക. ഒക്ടോബര്‍ 15 വരെ എല്ലാ ടിക്കറ്റുകളിലും 35 കിലോ ബാഗേജ്, എട്ട് കിലോ ഹാന്‍ഡ് ബാഗേജ് ലഭിക്കും. ആകര്‍ഷകമായ മടക്ക നിരക്കുകളും ലഭ്യമാണ്. എന്നിരുന്നാലും അവ ഓരോ സെക്ടറിലും വ്യത്യാസപ്പെട്ടിരിക്കുന്നു.ഈ പ്രത്യേക നിരക്കുകള്‍ എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ്/ മൊബൈല്‍ ആപ്പിലും അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ മുഖേനയും സൗകര്യമൊരുക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് സീറ്റ് ലഭിക്കുക. ഇതാദ്യമായാണ് എല്ലാ ഗള്‍ഫ് സ്റ്റേഷനുകളില്‍ നിന്നും ഇന്ത്യയിലേക്ക് ഇത്രയും ആകര്‍ഷകമായ പ്രത്യേക നിരക്കെന്ന് റീജ്യണല്‍ മാനേജര്‍ പി പി സിംഗ് പറഞ്ഞു.

Related Articles

Back to top button