IndiaKeralaLatestThiruvananthapuram

ഇന്ത്യ-പാക് ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന പാകിസ്താന്‍ പ്രചാരണം വ്യാജം

“Manju”

സിന്ധുമോൾ. ആർ

ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന പാകിസ്താന്‍ പ്രചാരണം തള്ളി ഇന്ത്യ. എഫ്‌എടിഎഫിലെ അംഗ രാജ്യങ്ങളെ ഇന്ത്യ നിലപാട് അറിയിച്ചു . ഒക്ടോബര്‍ 2123 നാണ് പാകിസ്താനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമോ എന്നത് സംബന്ധിച്ച്‌ എഫ്‌എടിഎഫ് ചര്‍ച്ച നടത്തുക. ഭീകരവാദികള്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കുന്ന പാകിസ്താനുമായി ഒരു വിധ ഉഭയകക്ഷി ചര്‍ച്ചയും ആലോചിക്കുക പോലും ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

എഫ്‌എടിഎഫ് യോഗത്തിന് മുന്നോടിയായി മറ്റ് രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പാകിസ്താന്‍ ശ്രമത്തെയാണ് ഇന്ത്യ തള്ളിയത്. എഫ്‌എടിഎഫിന്റെ ഗ്രേ ലിസ്റ്റില്‍ കഴിയുന്ന പാകിസ്താനോ് നിര്‍ദേശിച്ചിട്ടുള്ള ഭീകരവാദവിരുദ്ധ നടപടികള്‍ ഇനിയും പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. 40 നിര്‍ദേശങ്ങളില്‍ പാകിസ്താന്‍ പാലിച്ചത് രണ്ടെണ്ണം മാത്രമാണെന്ന് എഷ്യാ പസഫിക് ഗ്രൂപ്പ് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് സാഹചര്യം ഒരുങ്ങുന്നു എന്ന പാകിസ്താന്‍ പ്രചരണം.

വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ വക്താവ് പാകിസ്താനുമായുള്ള ചര്‍ച്ചാ സാഹചര്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് എഫ്‌എടിഎഫ് അംഗരാജ്യങ്ങളെയും ഇന്ത്യ നിലപാട് അറിയിച്ചത്. സംഭവിക്കാത്തതും ആലോചിക്കാത്തതും പാകിസ്താന്‍ പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. 2015 ഡിസംബറിന് ശേഷം പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല.

ഉഭയകക്ഷി ബന്ധം ആ രാജ്യം ഭീകരവാദത്തെ പിന്തുണയ്ക്കുന്നിടത്തോളം ഉണ്ടാകുകയും ഇല്ലെന്ന് ഇന്ത്യ പറയുന്നു. ഇമ്രാന്‍ ഖാന്റെ സുരക്ഷാ ഉപദേഷ്ടാവ് മോയിദ് യൂസഫ് ഇക്കാര്യം ചില മാധ്യങ്ങളോടും അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ വിശദീകരണം.

Related Articles

Check Also
Close
Back to top button