ErnakulamKeralaLatest

മഴയുടെ ശക്തി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍

“Manju”

കൊച്ചി: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും പത്തനംത്തിട്ട, കോട്ടയം ജില്ലകള്‍ക്ക് മുകളിലും പാലക്കാട്, മലപ്പുറം ഭാഗത്തും മഴമേഘങ്ങളുള്ളതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. തുടര്‍ച്ചയായി ഇനിനും ഈ മേഖലകളില്‍ മഴ പെയ്താല്‍ സ്ഥിതി ഗുരുതരമാകുമെന്നതിനാല്‍ അതീവ ജാഗ്രത വേണണെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അതേസമയം, കൂട്ടിക്കലിലും കൊക്കയാറിലും ഉണ്ടായത് മേഘ വിസ്ഫോടനം തന്നെയാണെന്ന് വിദഗ്ധര്‍ പറയുന്നു.

ചുരുങ്ങിയ സമയത്തില്‍ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘ വിസ്ഫോടനമാണെന്നാണ് വിലയിരുത്തല്‍. അസാധാരണമായി രൂപംകൊള്ളുന്ന മേഘകൂമ്പാരങ്ങളാണ് പലയിടത്തും രണ്ട് മണിക്കൂറില്‍ അഞ്ച് സെന്‍റിമീറ്ററിലധികം തീവ്രമഴയായി പെയ്തിറങ്ങിയത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദ വിശകലനത്തില്‍ മാത്രം പ്രവചനം ചുരുങ്ങിയാല്‍ മുന്നറിയിപ്പില്ലാത്തതിനാല്‍ പ്രാദേശികമായ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനും സാധ്യത ഉണ്ട്.

Related Articles

Back to top button