LatestThiruvananthapuram

സുരേഷ്‌ഗോപി ബിജെപി കോർ കമ്മറ്റിയിലേക്ക്

“Manju”

തിരുവനന്തപുരം: ബിജെപി കോര്‍ കമ്മിറ്റി അംഗമായി നടനും  മുന്‍ എംപിയുമായ സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.

പതിവ് രീതികൾക്കും നടപടികൾക്കും വിപരീതമായായിരുന്നു താരത്തിന് ഔദ്യോഗിക ചുമതല നൽകിയത്. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം കോർകമ്മിറ്റിയിൽ വരുന്നതായിരുന്നു പാര്‍ട്ടിയിലെ പതിവ് രീതി. ഇതാണ് സുരേഷ് ഗോപിക്ക് മുന്നിൽ വഴി മാറിയത്.

പലപ്പോഴും പാർട്ടി ചുമതലയേറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോഴും തന്റെ തൊഴിൽ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നിൽക്കുകയായിരുന്നു സുരേഷ് ഗോപി. താരത്തെ മുൻ നിർത്തി കേരളത്തിൽ കരുത്ത് കൂട്ടണമെന്നുള്ളത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ്. അതിന് തടസം നിന്നിരുന്നത് ഇത്രയും കാലം സുരേഷ് ഗോപി തന്നെയായിരുന്നു.

Related Articles

Back to top button