KeralaLatest

സിയ ഉള്‍ ഹഖിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

“Manju”

തിരുവനന്തപുരം : മികച്ച പൊലീസ് ഓഫീസര്‍മാര്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് പ്രത്യേക അന്വേഷണ വിഭാഗത്തില്‍ നിന്ന് സിയ ഉള്‍ ഹഖ് അര്‍ഹനായി.
2007ല്‍ തലശ്ശേരിയില്‍ സബ് ഇന്‍സ്‌പെകടറായി സേനയുടെ ഭാഗമായ സിയ ഉള്‍ ഹഖ് നിരവധി പ്രമാദമായ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥനായി മികച്ച പ്രകടനം കാഴ്ച വെച്ചു. കരുനാഗപ്പള്ളി, നീണ്ടകര സ്‌റ്റേഷുകളില്‍ പ്രവര്‍ത്തിച്ചു.
കൊറിയന്‍ ആയോധനകലയായ തെയ്ക്ക്‌വോണ്‍ഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് പരിശീലനം നേടിയിട്ടുള്ള സിയ ഉള്‍ ഹഖ് മികച്ച ആയോധനകല വിദഗ്‌ദ്ധന്‍ എന്ന നിലയിലും അറിയപ്പെടുന്ന വ്യക്തി കൂടിയാണ്. ആയോധനകലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. തിരുവനന്തപുരം ചാല സ്വദേശിയാണ്‌.

Related Articles

Back to top button