IndiaLatest

പുള്ളിപ്പുലി ഒരു സഹോദരൻ

“Manju”

രാജസ്ഥാന്‍ : എല്ലാ ജീവികളെയും സഹോദരതുല്യും കാണുന്ന മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. ഇത് അക്ഷരം പ്രതി പാലിച്ചിരിക്കുകയാണ് രാജസ്ഥാന്‍ സ്വദേശിയായ ലീല കന്‍വര്‍ നരാന.
രാജ്സമന്ദ് ജില്ലയിലെ ദിയോഗര്‍ തഹസില്‍ താമസിക്കുന്ന ലീല സഹോദരന് രാഖി കെട്ടുന്നതിനായിട്ടാണ് വീട്ടില്‍ നിന്നും പുറപ്പെട്ടത്. വഴിയില്‍ വച്ച്‌ പരിക്കേറ്റ് അവശനിലയില്‍ അവര്‍ ഒരു പുള്ളിപ്പുലിയെ കണ്ടു. പുലിക്കു ചുറ്റും നാട്ടുകാര്‍ കൂടി നില്‍ക്കുകയും സെല്‍ഫി എടുക്കുകയുമായിരുന്നു അപ്പോള്‍. ഒരു നിമിഷം പോലും ആലോചിക്കാതെ പുള്ളിപ്പുലിയുടെ അടുത്തെത്തിയ ലീല സഹോദരനായി കരുതിയ രാഖിയെടുത്ത് പുലിയുടെ കാലില്‍ കെട്ടി.
രാജ്സമന്ദ് ജില്ലയിലെ പാണ്ടി ഗ്രാമത്തിലേക്കുള്ള വഴിയിലാണ് പുലി അവശനിലയില്‍ കിടന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് എത്തി. എന്നാല്‍ അതിന് മുന്‍പ് ആളുകള്‍ പുലിയുടെ ചുറ്റും തടിച്ചുകൂടുകയും, ശല്യപ്പെടുത്തുന്ന രീതിയില്‍ സെല്‍ഫിയെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് ലീല പുലിയെ സഹോദരനാക്കി അംഗീകരിച്ച്‌ രാഖി കെട്ടിയത്. രാഖി കെട്ടുന്ന വീഡിയോ വൈറലാവുകയും ചെയ്തു. വേഗം സുഖം പ്രാപിക്കൂ എന്ന് സഹോദരനോട് ലീല ആശംസിക്കുന്നതും വീഡിയോയിലുണ്ട്. ആളുകള്‍ കൂട്ടം കൂടുമ്ബോഴും പുലി ശാന്തനായിരുന്നു.
പിന്നീട് വനംവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയെ ചികിത്സയ്ക്കായി കൊണ്ടുപോയി. എന്നാല്‍ രാജ്സമന്ദ് വെറ്റിനറി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ പുള്ളിപ്പുലി ചത്തതായി രാജ്സമന്ദ് എസിഎഫ് വിനോദ് കുമാര്‍ റായ് പറഞ്ഞു. ആഴത്തിലുള്ളതും പഴക്കമുള്ളതുമായ മുറിവുകളാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തി. പുലിക്ക് ഏകദേശം മൂന്ന് വയസുണ്ടായിരുന്നു.

Related Articles

Back to top button