IndiaLatest

ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യ

“Manju”

ലോകം മുഴുവൻ കോവിഡ് മരുന്നെത്തിക്കാൻ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന്  റിപ്പോർട്ട് | India|s Jaishankar|covid-19

ശ്രീജ.എസ്

ന്യൂഡല്‍ഹി : കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് രാജ്യം മുന്‍കൈ എടുത്തു ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ്- ഇസ്രയേലിന്റെ 14-ാം മത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കോവിഡ് വ്യാപനത്തില്‍ ലോകരാജ്യങ്ങളടക്കം വലിയ പ്രതിസന്ധിയിലായിരിക്കേയാണ് ഇന്ത്യ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹാം പറഞ്ഞു. തുടക്കത്തില്‍ പ്രതിരോധ മരുന്നുകളും ഇപ്പോള്‍ വാക്‌സിനും എത്തിക്കുന്നതില്‍ ഇന്ത്യ വീണ്ടും മാതൃകയായിരിക്കുകയാണ് എന്നും ഇതുവരെ 150 രാജ്യങ്ങള്‍ക്കാണ് ഇന്ത്യ മരുന്നുകള്‍ എത്തിച്ച്‌ നല്‍കിയിരിക്കുന്നതെന്നും കേന്ദ്രവിദേശകാര്യ മന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിതരെ നിയന്ത്രിക്കാനും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചതും ഇന്ത്യക്ക് നേട്ടമായി. അതേ സമയം രാജ്യത്തെ എല്ലാ മരുന്നുല്‍പ്പാദകരും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ വളരെ വേഗം പ്രവര്‍ത്തിച്ചതോടെ പ്രതിരോധ മരുന്നുകള്‍ പരമാവധി ഉല്‍പ്പാദിപ്പിക്കാനും ലോകത്താവശ്യമുള്ളത്ര എത്തിക്കാനും സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button