InternationalLatest

സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ കുവൈറ്റിലെ ഇന്ത്യന്‍ എംബസി

“Manju”

കുവൈറ്റ്‌: ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യദിനം ആഘോഷിച്ച്‌ കുവൈറ്റിലെ ഇന്ത്യന്‍ എംബസി. ദേയ ഡിപ്ലോമാറ്റിക് ഏരിയയിലെ ഇന്ത്യന്‍ എംബസി പരിസരത്താണ് ചടങ്ങുകള്‍ നടന്നത്‌. കോവിഡ്-19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ആഘോഷങ്ങള്‍ നടത്തിയത്.

മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കുകയും ചെയ്തുകൊണ്ടാണ് എംബസി വളപ്പില്‍ ഔദ്യോഗിക പരിപാടി ആരംഭിച്ചത്. ഇന്ത്യന്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിനസന്ദേശം സ്ഥാനപതി വായിച്ചു.

ഇന്ത്യകുവൈത്ത് ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നല്‍കുന്ന പിന്തുണയ്ക്കും കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിനു നല്‍കുന്ന പരിഗണയ്ക്കും കുവൈറ്റ്‌ സര്‍ക്കാരിന് സ്ഥാനപതി നന്ദി പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവ്ആഘോഷിക്കാന്‍ എംബസിയുമായി കൈകോര്‍ക്കാന്‍ കുവൈറ്റിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയോടുള്ള ക്ഷണം അദ്ദേഹം ആവര്‍ത്തിച്ചു. വ്യാപാരം, നിക്ഷേപം, സംസ്‌കാരം, വിനോദസഞ്ചാരം എന്നിവ മെച്ചപ്പെടുത്തുന്നതിനും കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള വിവിധ നടപടികള്‍ തുടങ്ങി വിവിധ മേഖലകളില്‍ എംബസി നടത്തുന്ന ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. അകം’ ക്വിസ് വിജയികളെ സ്ഥാനപതി അനുമോദിച്ചു.

Related Articles

Back to top button