ArticleLatest

ചതുരപ്പയര്‍ വീട്ടില്‍ കൃഷി ചെയ്യാം….

“Manju”

നമ്മുടെ അടുക്കള തോട്ടത്തില്‍ ഒഴിച്ച്‌ കൂടാന്‍ പറ്റാത്ത പയര്‍ വര്‍ഗ്ഗത്തില്‍ പെട്ട ഒരു വിളയാണ് ചതുരപ്പയര്‍ . നട്ടു കഴിഞ്ഞാല്‍ 5 വര്‍ഷം വരെ വിളവെടുക്കാന്‍ സാധിക്കുന്ന സുസ്ഥിര കൃഷി യാണ് ചതുരപ്പയര്‍.മൂന്ന് പ്രധാന ഇനങ്ങള്‍ ഉണ്ടെങ്കിലും ഇടത്തരംവലുപ്പമുള്ള കായകള്‍ ഉണ്ടാകുന്ന ഇനമാണ് സാധാരണയായി കണ്ടു വരുന്നത്.

കായയുടെ നാല് ഭാഗത്തേയ്ക്കും വളരുന്ന ചിറകുകള്‍ പോലെയുള്ള അരികുകള്‍ ആണ്ഇതിന്റെ പ്രത്യേകത. സാധാ പയറിനേക്കാള്‍ എട്ട് മടങ്ങു് പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ടാണ് ഇതിനെ ചിലര്‍ *”ഇറച്ചി പയര്‍* “എന്ന് വിളിക്കുന്നത്.ദൈര്‍ഘ്യം കുറഞ്ഞ പകല്‍ ചതുര പയര്‍ പൂക്കാന്‍നിര്‍ബന്ധമാണ്. ഈ ഒരുപ്രകാശസംവേദന സ്വഭാവം കാരണം ഒക്ടോബര്‍ ,നവംബര്‍ മുതലായ മാസങ്ങളിലാണ് സാധാരണ പൂക്കള്‍ ഉണ്ടാകുന്നത്.ഏത് സമയം നട്ടാലും ഈ സീസണില്‍ മാത്രം കായ്ക്കുന്നതിനാലാണ് ചിലര്‍ *”മച്ചിപയര്‍“* എന്നും വിളിക്കുന്നു.

കായകള്‍ കൂടാതെ ഇലകള്‍ ,പൂക്കള്‍,കിഴങ്ങ് എന്നിവ ഭക്ഷ്യ യോഗ്യമാണെങ്കിലും കായമാത്രമാണ് നമ്മുടെ നാട്ടില്‍ ഉപയോഗിക്കാറുള്ളത്.നല്ല വിളവ് നല്‍കുമെങ്കിലും ഇളം കായകള്‍ മാത്രമാണ്‌ പാചകയോഗ്യം. മൂപ്പെത്തുന്നത്തോടെ നാരുകള്‍ക്ക് കട്ടിയേറും എന്നതിനാല്‍ ഇളം കായകള്‍ പാചകംചെയ്‌താല്‍ മാത്രമേ സ്വാദ് ഉണ്ടാകുകയുള്ളൂ. ഇതിന്റെ വിത്ത് മുളക്കാന്‍ പത്ത് ദിവസം എങ്കിലും വേണ്ടിവരുന്നതാണ്. സാധാരണയായി ജൂലൈ ആഗസ്ത് മാസങ്ങളില്‍ നട്ട് കഴിഞ്ഞാല്‍ ഒക്ടോബര്‍ – നവംബര്‍മാസങ്ങളില്‍ കായ ലഭിച്ച്‌ തുടങ്ങും. ഒരിക്കല്‍ നട്ടാല്‍ നാല് അഞ്ച് വര്‍ഷം മഴക്കാല ആരംഭത്തോടെ ഇതിന്റെ കിഴങ്ങില്‍ നിന്നുംതൈകള്‍ മുളക്കും എന്നുള്ളത് കൊണ്ട് കൂടി ആണ് ഒരു സുസ്ഥിര കൃഷിയായിചതുരപ്പയറിനെ കണക്കാക്കുന്നത്.

മഴക്കാല ആരംഭത്തോടെ ജൈവ വളങ്ങള്‍ ചേര്‍ത്ത് തടം തയ്യാറാക്കി ഒരു തടത്തില്‍നാല് തൈകള്‍ വീതവും,ഗ്രോബാഗ് ആണെങ്കില്‍ രണ്ട് തൈകളും നടാവുന്നതാണ്. തൈകള്‍മുളപ്പിച്ച്‌ നടുന്നതാണ് നല്ലത്. കീടബാധ വളരെ കുറവാണ് എന്നത് ചതുര പയറിന്റെ മറ്റൊരു പ്രത്യേകത ആണ്. യാതൊരു പരിചരണവും ഇല്ലെങ്കിലും എല്ലാ വര്‍ഷവും വിളവ് നല്‍കുന്നു.ജൈവവള പ്രയോഗം നടത്തുന്നതിലൂടെ വിളവും വര്‍ദ്ധിപ്പിക്കാം. കൂടാതെ വിളവ്‌ഇവയ്ക്ക് പടരുവാന്‍ നല്‍കുന്ന സൗകര്യത്തെയും ആശ്രയിച്ചിരിക്കുന്നു. നല്ലവണ്ണം പടരാന്‍ സൗകര്യംഒരുക്കിയാല്‍ നല്ല വിളവും ലഭിക്കും. പ്രോട്ടീന്‍ കൂടാതെ മറ്റ് മൂലകങ്ങളുടെയും ജീവകങ്ങളുടെയും ഉയര്‍ന്ന അളവിലുള്ള സാന്നിധ്യം , കുറഞ്ഞ പരിചരണം,ഒരിക്കല്‍ നട്ടാല്‍ തുടര്‍ന്നുള്ള എല്ലാ വര്‍ഷവും വര്‍ഷകാലത്തോടെ സ്വയം മുളച്ച്‌ വിളവ് നല്‍കും എന്നീ പ്രത്യേകതകള്‍ ചതുര പയറിനെഅടുക്കളത്തോട്ടത്തില്‍ ഒഴിച്ച്‌കൂടാന്‍ പറ്റാത്ത ഇനം ആക്കി മാറ്റിയിരിക്കുന്നു.

Related Articles

Back to top button