KeralaLatest

ശബരിമല ; അന്നദാനത്തില്‍ ഒരു കോടിയുടെ വെട്ടിപ്പ്

കരാറുകാരന് നല്‍കാനുള്ളത് 22 ലക്ഷം , എഴുതിയെടുത്തത് 1.15 കോടി

“Manju”

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലയ്ക്കല്‍ മെസിലേക്ക് ശബരിമല തീര്‍ത്ഥാടന കാലത്ത് പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങിയ വകയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ നിലയ്ക്കല്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ പത്തനംതിട്ട വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. ആയൂര്‍ നിര്‍മ്മാല്യം വീട്ടില്‍ ജെ. ജയപ്രകാശിനെ ഇന്നലെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തേക്ക് വിജിലന്‍സിന്റെ കസ്റ്റഡിയില്‍ വിട്ടു. നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ കൊട്ടാരക്കര ഓഫീസിലെ ഓഡിറ്ററായ ജയപ്രകാശ് ആറു മാസമായി സസ്പെന്‍ഷനിലാണ്.
2018-19 കാലയളവില്‍ നടന്ന തട്ടിപ്പിനെക്കുറിച്ച്‌ മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ബോര്‍ഡ് പ്രസിഡന്റ്, കമ്മിഷണര്‍, ദേവസ്വം വിജിലന്‍സ് എന്നിവര്‍ക്ക് അന്ന് കരാറുകാരനായ കൊല്ലം പട്ടത്താനം സ്വദേശി ജയപ്രകാശ് പരാതി നല്‍കിയിരുന്നു.
സാധനങ്ങള്‍ എത്തിച്ച വകയില്‍ കരാറുകാരന്റെ പേരില്‍ വ്യാജ ബില്ലും സീലും ഉണ്ടാക്കി തട്ടിപ്പു നടത്തിയെന്നാണ് പരാതി. കരാറുകരന് 30,00.903 രൂപയാണ് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 8.20 ലക്ഷം രൂപ നല്‍കി. ബാക്കി തുകയ്ക്ക് പകരം പ്രതിയുടെ നേതൃത്വത്തില്‍ 1.15കോടിയുടെ ചെക്കുകള്‍ എഴുതി. ബില്ലിലും വൗച്ചറിലും ഒപ്പിട്ടു നല്‍കണമെന്ന് കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാല്‍, തനിക്ക് ലഭിക്കാനുള്ള ബാക്കി തുകയുടെ മാത്രം ചെക്ക് എഴുതിയാല്‍ മതിയെന്ന് കരാറുകാരന്‍ പറഞ്ഞു. ഇതു വകവയ്ക്കാതെ പ്രതിയും രണ്ട് മുന്‍ എക്സിക്യുട്ടീവ്  ഓഫീസര്‍മാരും ഒരു ജൂനിയര്‍ സൂപ്രണ്ടും ചേര്‍ന്ന് കരാറുകാരന്റെ കള്ള ഒപ്പിട്ട് ചെക്കുകള്‍ ധനലക്ഷ്മി ബാങ്കിന്റെ സന്നിധാനം ബ്രാഞ്ചില്‍ കൊടുത്ത് പണം പിന്‍വലിച്ചെന്നാണ് പരാതി. കരാറുകാരന് 22 ലക്ഷം പണമായി കൈമാറാനും ശ്രമിച്ചു.

Related Articles

Back to top button