IndiaLatest

വീട്ടുപടിക്കല്‍ ഓക്സിജന്‍ ബാങ്കുമായി തേജസ്വി സൂര്യ

“Manju”

ബംഗളൂരു: കൊവിഡ് രൂക്ഷമായതോടെ ഓക്സിജന്‍ ലഭിക്കാതെ മരണപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഡല്‍ഹി, ബംഗളൂരു തുടങ്ങിയ ഇടങ്ങളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്സിജന്‍ ക്ഷാമം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ബംഗളൂരു എം പിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ആയ തേജസ്വി സൂര്യ. വീട്ടുപടിക്കല്‍ ഓക്സിജന്‍ ബാങ്ക് എന്ന ബൃഹത്തായ പദ്ധതിയാണ് തേജസ്വി നടപ്പിലാക്കിയിരിക്കുന്നത്.

കോവിഡ് രോഗബാധിതര്‍ ആയി വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്സിജന്‍ ലെവല്‍ താഴുന്ന സാഹചര്യം ഉണ്ടായാല്‍ അവര്‍ക്ക് ഹെല്പ്ലൈന്‍ നമ്പര്‍ ആയ 080 6191 4960 വിളിക്കാം. ഉടന്‍ തന്നെ അവര്‍ക്ക് ഓക്സിജന്‍ ലഭ്യമാക്കും. ഇതിനായി ഓക്സിജന്‍ കോണ്സന്റ്‌റേറ്ററുകള്‍ എത്തും. ഓക്സിജന്‍ ലെവല്‍ പഴയ രീതിയില്‍ എത്തുന്നത് വരെ ഇത് ഉപയോഗിക്കാം, ഇതിനു ശേഷം അത് തിരികെ ഏല്‍പ്പിക്കാനായി അതേ നമ്പറില്‍ വിളിച്ചാല്‍ മതി.

ബാംഗ്ലൂര്‍ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍യുടെ സഹകരണത്തോടെ ആണ് ഈ ഓക്സിജന്‍ കോണ്സെന്‍ട്രേറ്ററുകള്‍ രോഗികള്‍ക്കായി എത്തിക്കുത്. തേജസ്വി സൂര്യയുടെ അഭ്യര്‍ത്ഥന മാനിച്ചു മുന്നോട്ട് വന്ന അനേകം പ്രവാസി സംഘടനകള്‍, സ്വകാര്യ സംരംഭകര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍ മുഖേനയാണ് ഏറ്റവും വേഗത്തില്‍ ഓക്സിജന്‍ കോണ്സെന്‍ട്രേറ്ററുകള്‍ ലഭ്യമാക്കാന്‍ സാധിച്ചത്. തേജസ്വിക്ക് വന്‍ ജനപിന്തുണയാണ് ഇക്കാര്യത്തില്‍ ലഭിക്കുന്നത്.

Related Articles

Back to top button