IndiaLatest

പഞ്ചനക്ഷത്ര ഹോട്ടലില്‍ ബോംബ് ഭീഷണി

“Manju”

മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വ്യാജ ബോംബ് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം അറിയിച്ചത്. വിളിച്ചയാള്‍ 5 കോടി രൂപ ആവശ്യപ്പെട്ടതായി ഹോട്ടല്‍ അധികൃതര്‍ വെളിപ്പെടുത്തി. ഹോട്ടലില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ ഒഴിവാക്കാനാണ് വിളിച്ചയാള്‍ അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നും അധികൃതര്‍ പറഞ്ഞു.

മുംബൈയിലെ ലളിത് ഹോട്ടലില്‍ വൈകുന്നേരം ആറ് മണിയോടെയാണ് കോള്‍ ലഭിച്ചത്. ലളിത് ഹോട്ടലില്‍ നാല് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഹോട്ടല്‍ മാനേജ്മെന്റ് തങ്ങള്‍ക്ക് 5 കോടി രൂപ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ സ്ഫോടനം നടക്കുമെന്നും ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞതായി ഹോട്ടല്‍ അധികൃതര്‍
പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സുരക്ഷാ പരിശോധനയില്‍ ഹോട്ടലില്‍ ഒരിടത്തും ബോംബ് കണ്ടെത്താത്തതിനാല്‍ ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു.

Related Articles

Back to top button