IndiaLatest

സി​ബി​എ​സ്‌ഇ പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ തീ​രു​മാ​നം ; സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച്‌ സു​പ്രീം​കോ​ട​തി

“Manju”

ന്യൂ​ഡ​ല്‍​ഹി: സി​ബി​എ​സ്‌ഇ12-ാം ക്ലാ​സ് ബോ​ര്‍​ഡ് പ​രീ​ക്ഷ റദ്ദാക്കാനുള്ള കേ​ന്ദ്ര തീ​രു​മാ​ന​ത്തോ​ട് യോ​ജി​ച്ച്‌ സു​പ്രീം ​കോ​ട​തി. വിഷയത്തില്‍ കേ​ന്ദ്രസര്‍ക്കാര്‍ എ​ടു​ത്ത നി​ല​പാ​ടി​ല്‍ ജ​സ്റ്റീ​സു​മാ​രാ​യ എ​.എം. ഖാ​ന്‍​വി​ല്ക്ക​ര്‍, ദി​നേ​ശ് മ​ഹേ​ശ്വ​രി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. അതെ സമയം ത​ല്‍​ക്കാ​ലം സം​സ്ഥാ​ന ബോ‍​ര്‍​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്ക

മാ​ര്‍​ക്ക് നി​ര്‍​ണ​യം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​മ​യ​പ​രി​ധി ന​ല്ക​ണ​മെ​ന്ന് ഹ​ര്‍​ജി ന​ല്കി​യ മ​മ​ത ശ​ര്‍​മ്മ കോടതിയില്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ത​യാ​റാ​ക്കാ​ന്‍ ര​ണ്ടാ​ഴ്ച വേ​ണം എ​ന്ന സ​ര്‍​ക്കാ​രി​ന്റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു. മൂ​ന്നു വ​ര്‍​ഷ​ത്തെ ശ​രാ​ശ​രി​യെ​ക്കാ​ള്‍ ഈ ​വ​ര്‍​ഷ​ത്തെ ഇ​തു​വ​രെ​യു​ള്ള മാ​ര്‍​ക്ക് മാ​ത്രം പ​രി​ഗ​ണി​ക്കു​ക എ​ന്ന നി​ര്‍​ദ്ദേ​ശ​ത്തി​നാ​ണ് മു​ന്‍​ഗ​ണ​ന.

കോ​വി​ഡ്‌ രൂക്ഷമായ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 2020 ജൂ​ണ്‍ 26ന് ​അ​വ​ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കു​ന്ന​തി​നാ​യി സി​ബി​എ​സ്‌ഇ സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദേ​ശം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നു. പ്ര​ത്യേ​ക മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​എ​സ്‌ഇ ക​ഴി​ഞ്ഞ വ​ര്‍​ഷം ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​വ​ശേ​ഷി​ച്ച പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം നി​ര്‍​ണയം നടത്തിയത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​ നരേന്ദ്ര മോദിയുടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്ന് 12-ാം ക്ലാ​സ് ബോ​ര്‍​ഡ് പ​രീ​ക്ഷ ഉ​പേ​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നം എടുത്തത് .

Related Articles

Back to top button