IndiaLatest

 ദീപാവലിയോടെ 5ജി

“Manju”

ദീപാവലിയോടെ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ 5ജി സേവനം നല്‍കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. കമ്പനിയുടെ 45-ാം വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. ഇതിനായി ആഗോളതലത്തിലെ മികച്ച കമ്പനികളെ ഇന്ത്യയില്‍ നിര്‍മിക്കുകയെന്ന ദൗത്യത്തില്‍ പങ്കാളികളാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

രാജ്യത്തൊട്ടാകെ 5ജി ലഭ്യമാക്കാന്‍ രണ്ടു ലക്ഷം കോടി രൂപ നിക്ഷേപിക്കും. മെറ്റ, ഗൂഗിള്‍, മൈക്രോ സോഫ്റ്റ്, എറിക്‌സണ്‍, നോക്കിയ, സാംസങ്, സിസ്‌കോ തുടങ്ങിയ കമ്പനികളുമായാണ് 5ജിക്കുവേണ്ടി റിലയന്‍സ് പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ളത്.
അള്‍ട്രാ ഹൈ സ്പീഡ് ഫിക്‌സ്ഡ് ബ്രോഡ്ബാന്‍ഡ് സേവനമാണ് 5ജിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആകാശ് അംബാനി പറഞ്ഞു. ജിയോ 5ജി വഴി രാജ്യത്തുടനീളമുള്ള എല്ലാ ക്ലാസ്മുറികളിയേക്കും വിദ്യാര്‍ഥികളിലേയ്ക്കും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ഡജിറ്റല്‍ ഇന്‍ഫ്രസ്ട്രക്ചര്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വിപണിയില്‍ വിലകുറഞ്ഞ 5ജി ഫോണുകള്‍ ലഭ്യമാക്കുന്നതിന് ഗൂഗിളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 5ജി വരുന്നതോടെ നിലവിലുള്ള 80 കോടിയില്‍നിന്ന് 150 കോടി കണക്ടഡ് ഇന്റര്‍നെറ്റ് ഉപകരണങ്ങളിലേയ്ക്ക് സേവനം എത്തിക്കാനാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ജിയോ എയര്‍ ഫൈബര്‍ പ്രയോജനപ്പെടുത്തി മുന്‍കൂര്‍ നിക്ഷേപമില്ലാതെ വെര്‍ച്വല്‍ പിസി, ജിയോ ക്ലൗഡ് പിസി എന്നിവ ഉപോയഗിക്കാനാകും. വീടുകളിലേയ്ക്കും വ്യാപാര സ്ഥാപനങ്ങളിലേയ്ക്കും ചുരുങ്ങിയ ചെലവില്‍ സംവിധാന വ്യാപിപ്പിക്കുകയാണ് ലക്ഷ്യംആകാശ് പറഞ്ഞു.

Related Articles

Back to top button