Latest

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആവേശത്തുടക്കം

“Manju”

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മികച്ച തുടക്കം. വനിതാ ടേബിൾ ടെന്നീസിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി. 3-0 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം.

ബോക്സിംഗിൽ, പാകിസ്താന്റെ സുലെമാൻ ബലോചിനെതിരെ ഇന്ത്യയുടെ ശിവ ഥാപ്പ ഗംഭീര വിജയം നേടി. 63.5 കിലോഗ്രാം വിഭാഗത്തിൽ സുലെമാനെ പരാജയപ്പെടുത്തിയ ഥാപ്പ, പതിനാറാം റൗണ്ടിലേക്ക് മുന്നേറി.

നീന്തലിൽ ഇന്ത്യയുടെ ശ്രീഹരി നടരാജൻ സെമി ഫൈനലിൽ എത്തി. 100 മീറ്റർ ബാക്ക്സ്ട്രോക്കിലാണ് ശ്രീഹരി സെമിയിൽ പ്രവേശിച്ചത്.

ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീം ഓസ്ട്രേലിയക്കെതിരെ മികച്ച നിലയിലാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ ഹർമൻപ്രീത് കൗർ 34 പന്തിൽ 52 റൺസ് നേടി. ഷെഫാലി വർമ്മ 33 പന്തിൽ 48 റൺസും സ്മൃതി മന്ഥാന 24 റൺസും നേടി. മറുപടി ബാറ്റിംഗിൽ, 6 ഓവറിൽ ഓസ്ട്രേലിയക്ക് 4 വിക്കറ്റുകൾ നഷ്ടമായി. ഏഴാം ഓവർ പൂർത്തിയാക്കുമ്പോൾ 4 വിക്കറ്റിന് 47 എന്ന നിലയിലാണ് ഓസീസ്. രേണുക സിംഗിനാണ് 4 വിക്കറ്റുകളും.

ഹോക്കിയിൽ ഇന്ത്യൻ വനിതകൾ ഇന്ന് ആദ്യ മത്സരത്തിൽ ഘാനയെ നേരിടും.

Related Articles

Back to top button