InternationalLatest

ഗതാഗത നിരക്ക് പരിഷ്കരിക്കുന്നു

“Manju”

റിയാദ്: സൗദിയില്‍ പൊതുഗതാഗത നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എന്‍ജി. സ്വാലിഹ് അല്‍ജാസര്‍ അനുമതി നല്‍കി. ബസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നതും ഫെയര്‍ സ്റ്റേജുകള്‍ പുതുക്കി നിശ്ചയിക്കുന്നതുമുള്‍പ്പെടെ നിരവധി പരിഷ്കരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിയമം പരിഷ്കരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള നിരക്കിളവ് പൂര്‍ണമായും ഇല്ലാതാകും. പകരം രണ്ടുമുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് നിരക്കില്‍ 50 ശതമാനം ഇളവ് ലഭ്യമാക്കും. നിരക്ക് പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റികളും ഓപറേറ്റര്‍മാരുമടങ്ങുന്ന സമിതിയും സമഗ്രമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഗതാഗത മന്ത്രിയുള്‍പ്പെടുന്ന മന്ത്രാലയ സമിതി റിപ്പോര്‍ട്ട് അവലോകനം ചെയ്ത് അനുമതി ലഭ്യമാക്കുന്നതോടെ പുതുക്കിയ നിരക്ക് നിലവില്‍വരും.

Related Articles

Back to top button