KeralaLatest

വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനും മകനും ഒരുമിച്ചോണമുണ്ടു

“Manju”

ചെറുതോണി: വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ അച്ഛനും മകനും ഒരുമിച്ചിരുന്ന് ഓണമുണ്ണുന്നത്. അതിന്‍റെ സന്തോഷത്തില്‍ അതുവരെ അനുഭവിച്ച സങ്കടങ്ങളെല്ലാം അവര്‍ മറന്നു.
പടമുഖം സ്നേഹമന്ദിരത്തിലെ മുന്നൂറിലേറെ അന്തേവാസികള്‍ക്ക് അത് കണ്ണുനിറക്കുന്ന തിരുവോണക്കാഴ്ചയായി.

90 കഴിഞ്ഞ മണിയന്‍ നായരും മകന്‍ അജിത് നായരും പടമുഖം സ്നേഹമന്ദിരത്തില്‍ അഭയം തേടി എത്തിയിട്ട് മാസങ്ങളായി. മണിയന്‍ നായരുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ചു. മകന്‍ അജിത്തിന് വിദേശത്തായിരുന്നു ജോലി. അവിടെ വെച്ചുണ്ടായ വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ജോലി നഷ്ടപ്പെട്ടു. അജിത് സ്വന്തം അധ്വാനത്താല്‍ സമ്ബാദിച്ച വീടും സ്വത്തുക്കളുമെല്ലാം ഭാര്യയുടെ പേരിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ പരിചരിക്കാന്‍ ഭാര്യ വിസമ്മതം പ്രകടിപ്പിച്ചു. അച്ഛനെ ഉപേക്ഷിച്ചാല്‍ ഭര്‍ത്താവിനെ നോക്കാമെന്നായിരുന്നു അവര്‍ മുന്നോട്ടുവെച്ച വ്യവസ്ഥ. അത് അജിത്തിന് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അതോടെ അച്ഛന്‍റെ കൈപിടിച്ച്‌ വീടുവിട്ടിറങ്ങി. തിരുവനന്തപുരം മുതല്‍ പലയിടങ്ങളിലും അലഞ്ഞെങ്കിലും വിശപ്പടക്കാനും തലചായ്ക്കാനും ഇടം കിട്ടിയില്ല. ഒടുവില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ സഹായത്തോടെയാണ് ഇരുവരും സ്നേഹമന്ദിരത്തില്‍ എത്തിയത്.
ഇടത് കണ്ണിന് കാഴ്ചയും ഇടത് ചെവിക്ക് കേള്‍വിയും പൂര്‍ണമായും നഷ്ടപ്പെട്ട് ഇടത് കാലില്‍ നീര് വന്ന് നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മണിയന്‍ നായര്‍. ആറ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നയാളാണ് അജിത്. വര്‍ഷങ്ങളായി നഷ്ടപ്പെട്ടിരുന്ന ഓണാഘോഷം തിരിച്ചുകിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button