IndiaLatest

ഓണ്‍ലൈന്‍ ഗെയിം; റെയ്ഡിൽ ഏഴു കോടി രൂപ പിടിച്ചെടുത്തു

“Manju”

ന്യൂഡല്‍ഹി/ കൊല്‍ക്കത്ത: കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഗെയിമിങ് ആപ് കമ്ബനിപ്രചാരകരുടെ സ്ഥാപനങ്ങളിലും മറ്റും നടത്തിയ പരിശോധനയില്‍ ഏഴു കോടി രൂപ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).

ഇ-നഗറ്റ്സ് എന്ന ആപ്പിന്റെ പ്രചാരകരുടെ ഡസനിലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ആപ് പ്രചാരകന്‍ ആമിര്‍ ഖാന്‍ അടക്കമുള്ളവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് പരിശോധന നടത്തിയതെന്ന് ഇ.ഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കലിനെതിരെ 2021 ഫെബ്രുവരിയില്‍ കമ്പനിക്കും പ്രചാരകര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫെഡറല്‍ ബാങ്ക് അധികൃതര്‍ കൊല്‍ക്കത്ത കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ആമിര്‍ ഖാന്റെ മകന്‍ നിസാര്‍ അഹ്മദ് ഖാന്‍ ആണ് ഇ-നഗറ്റ്സ് എന്ന പേരില്‍ ഗെയിമിങ് ആപ്പ് തുടങ്ങിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം.

തുടക്കത്തില്‍ ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന കമീഷന്‍ നല്‍കി. ഇതോടെ ഗുണഭോക്താക്കള്‍ വലിയ തുക നിക്ഷേപിക്കുകയും ഉയര്‍ന്ന കമീഷനും പര്‍ച്ചേസ് ഓഡറുകളും നല്‍കുകയും ചെയ്തിരുന്നു. പൊതുജനങ്ങളില്‍നിന്ന് വന്‍ തുക ലഭിച്ചതോടെ ആപ്പില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് തടസ്സം നേരിടുകയായിരുന്നു. ഈ സംഘത്തിന് ചൈനീസ് ആപ്പുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഇ.ഡി അറിയിച്ചു.

 

Related Articles

Back to top button