India

കാർഷിക നിയമത്തിലെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാൻ സമരക്കാർക്ക് പോലും കഴിയുന്നില്ല: കേന്ദ്ര ഊർജ്ജ മന്ത്രി

“Manju”

കൊച്ചി: കാർഷിക നിയമത്തിലെ ന്യൂനതകൾ ചൂണ്ടിക്കാണിക്കാൻ സമരത്തിൽ പങ്കെടുക്കുന്നവർക്ക് പോലും സാധിക്കുന്നില്ലെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി ആർ.കെ. സിംഗ്. കാർഷിക നിയമത്തിനെതിരെ നടക്കുന്ന സമരങ്ങൾ ഒരു തരത്തിലും രാജ്യത്തിന്റെ വികസനത്തെ ബാധിക്കില്ല. കേന്ദ്ര ബജറ്റ് രാജ്യത്തിന്റെ സമഗ്രവികസന കാഴ്ചപ്പാടോട് കൂടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണാനന്തരം ഇന്ത്യ വൻ കുതിപ്പിലേക്ക് എത്തിച്ചേരും. സമസ്ത മേഖലകളിലും രാജ്യം പുരോഗതിയിലേക്ക് മുന്നേറുകയാണ്. ഓരോ ഗ്രാമങ്ങളും സ്വയംപര്യാപ്തത കൈവരിക്കും. കൊറോണ കാലത്ത് 8 മാസത്തോളം രാജ്യത്തെ മുഴുവൻ ജനതയ്ക്കും സൗജന്യ ഭക്ഷണവും പാചക വാതകവും നൽകാൻ കേന്ദ്രസർക്കാരിന് സാധിച്ചു. വാക്സിൻ നിർമ്മാണത്തിലൂടെ രാജ്യത്തിന്റെ യശസ് വീണ്ടുമുയർന്നെന്നും ആർ.കെ. സിംഗ് പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനാലാണ് ഇന്ധന വില ഉയരുന്നത്. ഇന്ധന വിലയിൽ നിന്ന് ലഭിക്കുന്ന ലാഭം വികസന പ്രവർത്തനങ്ങൾക്കായാണ് സർക്കാർ ഉപയോഗിക്കുന്നത്. 2030ഓടെ ഇന്ത്യ 60% നോൺ ഫോസിൽ ഊർജ്ജം ഉപയോഗിക്കുന്ന രാജ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button