IndiaLatest

വിവാഹവേദിയില്‍ സ്റ്റാമ്പ് പേപ്പറുമായി വരന്റെ കൂട്ടുകാര്‍

“Manju”

വിവാഹത്തിനിടെ പല രസകരമായ സംഭവങ്ങളും നടക്കാറുണ്ട്. അത്തരത്തിലോരു സംഭവമാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു വിവാഹത്തിന്‍ വധു ഒപ്പിട്ട വിവാഹ കാരാറാണ് കാഴ്ചക്കാരില്‍ ചിരി പടര്‍ത്തുന്നത്. വിവാഹിതര്‍ ആയ ദമ്പതികള്‍ തമ്മിലല്ല കരാര്‍ ഒപ്പിട്ടത്. വരന്റെ സുഹൃത്തുക്കളും വധുവുമായി ഉള്ള ഒരു വിവാഹ കരാറാണ് ഇത്. തമിഴ്‌നാട്ടിലെ തേനിയിലെ ഒരു സ്വകാര്യ കോളേജിലെ പ്രൊഫസറായ ഹരിപ്രസാദും പൂജയുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്.

വിവാഹച്ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കള്‍ 20 രൂപയുടെ സ്റ്റാമ്പ് പേപ്പറുമായി വേദിയില്‍ എത്തി. ശേഷം അതില്‍ ഒപ്പിടാന്‍ പൂജയോട് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം എന്ത് എന്ന് മനസ്സിലാകാതെ നിന്ന വധു കാരാര്‍ പേപ്പര്‍ വാങ്ങി അതില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ വായിച്ചു.

വായിക്കുന്നതിനിടെ നിര്‍ത്താതെ ചിരിക്കുന്ന വധുവിനെ കണ്ട് വേദിയില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പെടെ ആതിശയിച്ചു. ‘സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീമിന് വേണ്ടി ശനി, ഞായര്‍ ദിവസങ്ങളില്‍ ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ഹരിപ്രസാദിനെ ഇതിനാല്‍ അനുവദിയ്ക്കുന്നു , എന്നതായിരുന്നു കരാര്‍. പിന്നാലെ കൂട്ടുകാരുടെ ആവശ്യം പൂജ അംഗീകരിക്കുകയും കരാറില്‍ ഒപ്പിടുകയും ചെയ്തു.

സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഹരിപ്രസാദ്. വിവാഹശേഷം ക്രിക്കറ്റ് കളിക്കുന്നതില്‍ ഹരിപ്രസാദിന് തടസ്സങ്ങള്‍ ഉണ്ടാകുമോ എന്ന് സുഹൃത്തുക്കള്‍ ഭയപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ക്രിക്കറ്റ് കളിക്കുന്നതില്‍ ഹരിപ്രസാദിന് തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് ഇവര്‍ വിചിത്രമായ ആശയവുമായി എത്തിയത്.

Related Articles

Back to top button