IndiaLatest

തെക്കൻ തമിഴ്നാട്ടിൽ അതിതീവ്ര മഴ

“Manju”

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ആശങ്ക പരത്തി മഴ. തെക്കൻ തമിഴ്നാട്ടില്‍ അതിതീവ്ര മഴ തുടരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാല് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുനെല്‍വേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകള്‍ക്കാണ് അവധി. ഇവിടങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മഴ ദുരിതം വിതയ്‌ക്കുന്ന ജില്ലകളില്‍ എട്ട് എൻഡിആര്‍എഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയര്‍ ഫോഴ്സ് ജീവനക്കാരെയും വിന്യസിച്ചു. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേ ഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

വരുന്ന 24 മണിക്കൂറിനിടെ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മാഞ്ചോലൈ മലയിലേക്കുള്ള യാത്രയ്‌ക്ക് വിലക്കേര്‍പ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിലുളളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

Related Articles

Back to top button