InternationalLatest

കറന്‍സിയില്‍ ബ്രിട്ടീഷ്‌ രാജ്ഞിയെ ഒഴിവാക്കി ഓസ്‌ട്രേലിയ

“Manju”

 

സിഡ്നി : അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ചിത്രം കറന്‍സിയില്‍നിന്ന് മാറ്റാന്‍ തീരുമാനിച്ച്‌ ഓസ്ട്രേലിയ. അഞ്ചു ഡോളറിന്റെ നോട്ടിലുള്ള ചിത്രത്തിനു പകരം നിലവിലെ രാജാവ് ചാള്‍സ് മൂന്നാമന്റെ ചിത്രം വയ്ക്കേണ്ടതില്ലെന്നും തീരുമാനം. രാജ്യത്തിന്റെ സ്വന്തം നേതാക്കളുടെ ചിത്രമാകും ഇനിമുതല്‍ കറന്‍സിയില്‍ അച്ചടിക്കുക. ഇതിനായുള്ള ചര്‍ച്ച തുടങ്ങി.
ഓസ്ട്രേലിയയില്‍ നിയമപ്രകാരം നാണയങ്ങളില്‍ ബ്രിട്ടീഷ് ഭരണാധികാരിയുടെ ചിത്രം നിര്‍ബന്ധമാണ്. എന്നാല്‍, അഞ്ചു ഡോളര്‍ നോട്ടുകളില്‍ എലിസബത്തിന്റെ ചിത്രം ആലേഖനം ചെയ്തത് അവരോടുള്ള ആദരസൂചകമായായിരുന്നു. ഇതാണ് മാറ്റുന്നത്. എലിസബത്തിന്റെ മരണത്തോടെ ഓസ്ട്രേലിയയെ ബ്രിട്ടീഷ് രാജഭരണത്തിനു കീഴിലുള്ള രാജ്യമെന്ന പദവിയില്‍നിന്ന് മുക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഓസ്ട്രേലിയന്‍ എംപിമാര്‍ ചൊവ്വാഴ്ച പുതിയ ബ്രിട്ടീഷ് രാജാവിനോട് കൂറ് പ്രഖ്യാപിച്ചപ്പോഴും ഓസ്ട്രേലിയന്‍ റിപ്പബ്ലിക് എന്ന ആവശ്യം ഉയര്‍ന്നു. രാജ്യത്തലവനായി ഓസ്ട്രേലിയന്‍ പ്രസിഡന്റ് വേണമെന്നാണ് രാജ്യത്തെ മധ്യ ഇടതു സര്‍ക്കാരിന്റെ നിലപാട്. അതേസമയം, പാപുവ ഗിനിയയില്‍ ചാള്‍സ് മൂന്നാമനെ രാജ്യത്തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

 

Related Articles

Back to top button