Uncategorized

കാലില്‍ ക്യാമറയും മൈക്രോ ചിപ്പും; പിടിയിലായത് ‘ചാരപ്രാവ്’

“Manju”

ഭുവനേശ്വര്‍: ഒഡീഷയില്‍ ചാരപ്രാവിനെ പിടികൂടി. ഇതിന്റെ കാലുകളില്‍ നിന്ന് ക്യാമറയും മൈക്രോ ചിപ്പും കണ്ടെടുത്തിട്ടുണ്ട്. ഒഡീഷയിലെ ജഗത്സിംഗ്‌പൂര്‍ ജില്ലയിലെ മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് പ്രാവിനെ പിടികൂടിയത്. ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സംശയം തോന്നിയ മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ പ്രാവിന്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയില്‍ ചില കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതും സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഇത് മനസിലാക്കാന്‍ വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട്. പ്രാവിനെ വിശദമായി പരിശോധിച്ചശേഷമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്.

Related Articles

Back to top button