IndiaLatest

സി.​യു.​ഇ.​ടി – യു.​ജി ഫ​ലം പ്രസിദ്ധീകരിച്ചു

“Manju”

കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സി.​യു.​.​ടി) യു.​ജി ഫ​ലം പ്രസിദ്ധീകരിച്ചു. nta.ac.in, cuet.samarth.ac.in എന്നീ വെബ്സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാന്‍ സാധിക്കും.

19,865 ഉദ്യോഗാര്‍ഥികള്‍ 30 വിഷയങ്ങളില്‍ 100 ശതമാനം നേടി വിജയിച്ചു. ഇംഗ്ലീഷിനാണ് ഏറ്റവും കൂടുതല്‍ പേര്‍ (8,236 പേര്‍) പ്രവേശന യോഗ്യത നേടിയിരിക്കുന്നത്. പൊളിറ്റിക്കല്‍ സയന്‍സിന് 2,065 പേരും ബിസിനസ് സ്റ്റഡീസ് 1,669 പേരും യോഗ്യത നേടിയിട്ടുണ്ട്.

ഫലം ഇങ്ങനെ അറിയാം:
cuet.samarth.ac.in വെബ്സൈറ്റില്‍ കയറി സി.യു..ടി യു.ജി അപേക്ഷ നമ്പറും ജനന തീയതിയും നല്‍കി വിദ്യാര്‍ഥികള്‍ എന്റര്‍ ചെയ്താല്‍ ഫലമറിയാന്‍ സാധിക്കും.

പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം വ്യാഴാഴ്ച രാത്രി 10ന് പ്രസിദ്ധീകരിക്കുമെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.) വാര്‍ത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രാത്രി 10 മണിയോടെ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകുമെന്ന് എന്‍.ടി.എ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5.28ഓടെ ഫലം പ്രസിദ്ധീകരിച്ചതായി എന്‍.ടി.എ ട്വീറ്റ് ചെയ്തു.

Related Articles

Back to top button