IndiaLatest

ഇന്ത്യന്‍ മണ്ണിലേക്ക് ചീറ്റപ്പുലികള്‍ ഇന്നെത്തും

“Manju”

ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും വേഗത്തില്‍ കുതിക്കുന്ന ചീറ്റകള്‍ ആകാശപാതയിലൂടെ കുതിച്ചിറങ്ങുന്നു. വംശനാശം നേരിട്ട് 70 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ചീറ്റപ്പുലി ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടുമെത്തുന്നത്. പ്രത്യേകസംവിധാനങ്ങളോടെ സജ്ജമാക്കിയ ബോയിങ് 747 ജമ്പോ ജറ്റ് വിമാനത്തിലാണ് 8 ചീറ്റപ്പുലികള്‍ നാമീബായില്‍ നിന്ന് രാജസ്ഥാനിലെ ജയ്പൂര്‍ വിമാനത്താവളത്തില്‍ രാജകീയ ലാന്റിങ് നടത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ മദ്യപ്രദേശിലെ കുനോപാല്‍പ്പൂര്‍ ദേശീയോദ്യനത്തിലേക്ക് ഇവരെത്തും. വേട്ടയാടി ഇന്ത്യന്‍ മണ്ണില്‍ നിന്ന് നാമാവശേഷമായിപ്പോയവര്‍ക്ക് രാജകീയ വരവേല്‍പ്പാണ് ഒരുക്കിയിരിക്കുന്നത്. 5 പെണ്‍ചീറ്റകളും 3 ആണ്‍ ചീറ്റകളുമാണ് സംഘത്തില്‍ ഉള്ളത്. ഇതില്‍ ഒരു പെണ്‍ ചീറ്റയും രണ്ട് സഹോദരങ്ങളും ഉള്‍പ്പെടുന്നു.

ചീറ്റ കുതിക്കുന്ന പോലെ ഇന്ത്യന്‍ ചീറ്റകളുടെ ഭൂതകാലത്തേക്കൊന്ന് പോയാല്‍ ആയിരക്കണക്കില്‍ നിന്നും പൂജ്യത്തിലേക്ക് എത്തിയ വംശനാശത്തിന്റെ ഒരു കഥയുണ്ട്. വിനോദത്തിനും അല്ലാതെയും വേട്ടയാടല്‍ വ്യാപകമായത്തോടെയാണ് ഇവയുടെ വംശനാശം പൂര്‍ണ്ണമാകുന്നത്. ഇങ്ങനെ തലമുറയറ്റുപോയ രാജ്യത്തെ ഏക മാംസബുക്കാണ് ചീറ്റ. പര്‍വ്വത മേഖലകള്‍,തീരപ്രദേശം, വടക്കുകിഴക്കന്‍ പ്രദേശം എന്നിവിടങ്ങളിലൊഴിച്ച് ഇന്ത്യയിലെമ്പാടും ചീറ്റകള്‍ കുതിച്ചകാലമുണ്ടായിരുന്നു. മാനുകളെ വേട്ടയാടാന്‍ ചീറ്റകളെ പിടികൂടി ഇണക്കിയെടുത്ത് ഉപയോഗിക്കാറുണ്ടായിരുന്നു. ഈ സാഹചര്യങ്ങളില്‍ അവയുടെ ഇണ ചേരല്‍ ഇല്ലാതായി. ഒപ്പം വിനോദത്തിനായി വേട്ടയാടി കൊന്നതും ഇവയുടെ വംശമാകെ തുടച്ചുനീക്കുകയായിരുന്നു.

രാജ്യത്തെ അവസാന ചീറ്റയെ 1947 ല്‍ മധ്യപ്രദേശിലെ മഹാരാജ രാമാനുജ് പ്രതാപ് സിങ് ദേവ് കൊലപ്പെടുത്തിയെന്നാണ് ചരിത്രം. 1952 ല്‍ ചീറ്റകളുടെ വംശനാശം ഇന്ത്യ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നേരത്തെ തന്നെ ചീറ്റകളെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും വൈകി. 2009 ലാണ് ശ്രമങ്ങള്‍ വീണ്ടും ശക്തമായത്. നിര്‍വധി സര്‍വ്വേകള്‍ക്ക് ശേഷം കുനോ പാല്‍പ്പൂര്‍ ദേശീയോധ്യാനം അനുയോജ്യമായ ഇടമെന്ന് കണ്ടെത്തി. അങ്ങനെ അവസാന ചീറ്റ പിടഞ്ഞുവീണ മണ്ണിലേക്ക് രാജാകീയമായി അവര്‍ വന്നിറങ്ങുന്നു.

Related Articles

Back to top button