KeralaLatest

കെഎസ്‌യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

“Manju”

Image result for കെഎസ്‌യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ കെഎസ്‌യു നാളെ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും. ഇന്ന് നടത്തിയ സെക്രട്ടേറിയേറ്റഅ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പത്തോളം കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനാചരണം. സംഘര്‍ഷത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. സ​മ​ര​ങ്ങ​ളെ ചോ​ര​യി​ല്‍ മു​ക്കി കൊ​ല്ലാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മം ന​ട​ക്കി​ല്ലെ​ന്ന് കെ​എ​സ്‌യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത് പ​റ​ഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് കെഎസ്‌യു മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിക്കുന്നത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ച്‌ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടക്കാനും വനിതാ പ്രവര്‍ത്തകര്‍ അടക്കം ശ്രമിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് സ്‌നേഹ, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സൈദാലി, എന്‍എസ്‌യു നേതാവ് എറിക് സ്റ്റീഫന്‍ എന്നിവരും പരിക്കേറ്റവരിലുണ്ട്. സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാര്‍ച്ച്‌ നടത്തിയത്

Related Articles

Back to top button