KeralaLatest

പ്രശസ്ത ഹിന്ദി ഗാനരചയിതാവ് യോഗേഷ് ഗൗർ അന്തരിച്ചു

“Manju”

 

ന്യൂഡൽഹി • ഹിന്ദി സിനിമയിൽ അതിമനോഹരങ്ങളായ അനവധി ചലച്ചിത്രഗാനങ്ങൾ രചിച്ച കവി യോഗേഷ് ഗൗർ ( യോഗേഷ് –77) അന്തരിച്ചു. രജനീഗന്ധാ ഫൂൽ തുമാരേ, കഹീം ദൂർ ജബ് ധിൻ ധൽ ജായേ, രിം ഝിം ഗിരേ സാവൻ, സിന്ദഗി കൈസി ഹൈ പഹേലി തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളാണ്. ആനന്ദ്, ഛോട്ടി സി ബാത്, രജനീഗന്ധ, സറി റോബിൻ, മൻസിൽ, ബാതോം ബാതോം മേം തുടങ്ങി മുപ്പതോളം സിനിമകൾക്ക് ഗാനങ്ങൾ രചിച്ചു. ഹിന്ദിയിലെ പ്രശസ്തരായ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. ലക്നൗ സ്വദേശിയാണ്.

Related Articles

Back to top button