KeralaLatest

കോടതിയില്‍ വെച്ച് ഫോണ്‍ മോഷണം പോയി

“Manju”

തിരുവനന്തപുരം: കോടതിമുറിക്കുള്ളില്‍ നിന്ന് പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. പേട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ വിജി ഷൈനിന്റെ ഫോണാണ് നഷ്ടമായത്.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിവീജ രവീന്ദ്രന്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. ഷൈനിന്റെ 18000 രൂപ വിലയുള്ള ഫോണാണ് കള്ളന്‍ കൊണ്ടുപോയത്. പെറ്റി കേസുകളുടെ ഫയല്‍ എടുക്കാന്‍ കോടതി ഓഫീസിലേക്ക് പോയി മടങ്ങി വന്നപ്പോളാണ് ഫോണ്‍ നഷ്ടമായ വിവരം അറിയുന്നത്.
ഷൈനിന്റെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച്‌ ഓഫാണ്. അതിനാല്‍ത്തന്നെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം പാഴായി. കോടതി ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാതിരുന്നതിനാല്‍ ഫോണ്‍ മോഷണം പോയ ഉടന്‍ വിവരം പൊലീസില്‍ അറിയിക്കാനും ഷൈനിന് സാധിച്ചില്ല.

Related Articles

Back to top button