IndiaLatest

സൈന്യത്തിലെ ആചാരങ്ങളും സമ്പ്രദായങ്ങളും അവലോകനം ചെയ്യുന്നത് ആരംഭിച്ചു

“Manju”

ന്യൂഡല്‍ഹി: ഭാരതത്തിലെ ബ്രിട്ടീഷ് അടിമത്തത്തിന്റെ ഭൂതകാല ഓര്‍മ്മകള്‍ തുടച്ചുനീക്കുന്നത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഓണററി കമ്മീഷനുകളുടെ ഗ്രാന്റ്, റിട്രീറ്റ്, റെജിമെന്റ് സംവിധാനം തുടങ്ങിയ ചടങ്ങുകളും സൈന്യം അവലോകനം ചെയ്യും. പ്രാചീനവും ഫലപ്രദമല്ലാത്തതുമായ സമ്ബ്രദായങ്ങളില്‍ നിന്ന് മാറേണ്ടത് അത്യാവശ്യമാണെന്ന് സൈന്യം പ്രസ്താവനയില്‍ പറയുന്നു.
ബ്രിട്ടീഷ് ഭരണത്തിലും മുന്‍പും തുടങ്ങിവെച്ച ആചാരങ്ങള്‍,പട്ടാള യൂണിഫോം,നിയന്ത്രണങ്ങള്‍,നിയമങ്ങള്‍,നയങ്ങള്‍,യൂണിറ്റ് സ്ഥാപനങ്ങള്‍,ചില യൂണിറ്റുകളുടെ ഇംഗ്ലീഷ് പേരുകളും അവയുടെ പുനര്‍നാമകരണവും,റോഡുകള്‍,പാര്‍ക്കുകള്‍ എന്നിവയെല്ലാം അവലോകനത്തിന് വിധേയമാക്കുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ചില പ്രദേശങ്ങളെ അടിച്ചമര്‍ത്താനായി നല്‍കിയ യുദ്ധബഹുമതികളും പരിശോധനയ്‌ക്ക് വിധേയമാക്കും. പ്രധാനമന്ത്രി ജനങ്ങളോട് പിന്തുടരാന്‍ നിര്‍ദ്ദേശിച്ച അഞ്ച് പ്രതിജ്ഞകള്‍ക്ക് അനുസൃതമായി ദേശീയ വികാരവുമായി പൊരുത്തപ്പെടുന്നതിന് ഈ പൈതൃക സമ്ബ്രദായങ്ങളും അവലോകനം ചെയ്യേണ്ടതുണ്ടെന്ന് സൈന്യം വ്യക്തമാക്കി.
ബ്രിട്ടീഷ് ഭരണത്തിന്റെ ഓര്‍മ്മകള്‍ തുടച്ചുനീക്കുന്നതിനായി നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാജ്പഥിന്റെ പേര് കര്‍മ്മപഥ് എന്നാക്കിയും നാവികസേനയുടെ പതാകയില്‍ മാറ്റം വരുത്തിയും ദേശീയതയ്‌ക്കൊപ്പം നിന്നിരുന്നു.

Related Articles

Back to top button