ഇന്ത്യന്‍ ആരോസ് ഇനി തുടരില്ല എന്ന് കഴിഞ്ഞ ദിവസം എ ഐ എഫ് എഫ് അറിയിച്ചിരുന്നു. ഇത് ആരോസില്‍ കരാര്‍ ഉള്ള താരങ്ങളെ വലിയ രീതിയില്‍ ബാധിക്കും. ആരോസ് താരങ്ങള്‍ക്ക് ജനുവരി അവസാനം വരെ എവിടെയും കളിക്കാന്‍ ആകില്ല എന്ന് എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന് അറിയിച്ചു. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചതു കൊണ്ട് ജനുവരി ആയാല്‍ മാത്രമെ ഇനി മറ്റു ക്ലബുകളിലേക്ക് താരങ്ങള്‍ക്ക് നീങ്ങാന്‍ ആവു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി വരെ എ ഐ എഫ് എഫിനൊപ്പം താരങ്ങള്‍ പരിശീലനം നടത്തും എന്നും ഷാജി പ്രഭാകരന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജനുവരിയില്‍ താരങ്ങളെ മറ്റു ക്ലബുകളിലേക്ക് നീങ്ങാന്‍ അനുവദിക്കും എന്നും അദ്ദേഹം പറഞ്ഞു.
Related Articles
ഗൗരിയമ്മയ്ക്കും ആര് ബാലകൃഷ്ണപിളളയ്ക്കും സ്മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി
June 4, 2021 11:19 AM
Check Also
Close
-
കോട്ടയം ജില്ലയില്‍ 428 പേര്‍ക്ക് കൊവിഡ്June 27, 2021 6:34 PM