IndiaLatest

‘സൈന്‍ ലേണ്‍’ ; ആംഗ്യഭാഷ നിഘണ്ടു മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

“Manju”

ന്യൂഡല്‍ഹി : ഇന്ത്യന്‍ ആംഗ്യഭാഷ നിഘണ്ടു മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കേന്ദ്രം . 10,000 വാക്കുകള്‍ അടങ്ങിയ സൈന്‍ ലേണ്‍എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. സാമൂഹ്യനിതീ വകുപ്പ് മന്ത്രി പ്രതിമ ഭൂമിക് ആണ് ആപ്പ് പുറത്തിറക്കിയത്.

ഇന്ത്യന്‍ ആംഗ്യഭാഷാ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ നിഘണ്ടു അടിസ്ഥാനമാക്കിയുള്ളതാണ് ആപ്ലിക്കേഷന്‍. ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളില്‍ എല്ലാം തന്നെ ആപ്പ് ലഭ്യമാകും. ഇതിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും ഐഎസ്‌എല്‍ നിഘണ്ടുവിലെ എല്ലാ വാക്കുകളും പരിശോധിക്കാനും സാധിക്കും. ആപ്പിന്റെ പ്രവര്‍ത്തനം ആളുകളിലേക്ക് എത്തിക്കുന്നതിനായി സൈന്‍ വീഡിയോകള്‍ അധികൃതര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്‌ക്കും.

ഐഎസ്‌എല്‍ നിഘണ്ടു പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ എന്‍സിആര്‍ടിസി പുസ്തകങ്ങള്‍ ആംഗ്യഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി അധികൃതര്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിംഗുമായി ഐഎസ്‌എല്‍ആര്‍സിയാണ് ഈ ധാരണാപത്രം ഒപ്പുവച്ചത്. ആറാം ക്ലാസിലെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ ഐഎസ്‌എല്‍ ഇ ഉള്ളടക്കം ഈ വര്‍ഷം പുറത്തിറക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് പുറമെ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ വീര്‍ഗത പരമ്പരയിലെ തിരഞ്ഞെടുത്ത പുസ്തകങ്ങളുടെ ഐഎസ്‌എല്‍ പതിപ്പുകള്‍ കേന്ദ്രം പുറത്തിറക്കിയിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന് കീഴിലായിരുന്നു ഈ പുസ്തകങ്ങളുടെ ഐഎസ്‌എല്‍ പതിപ്പ് പുറത്തിറക്കിയത്. കൂടാതെ ഐഎസ്‌എല്‍ആര്‍ടിസിയും എന്‍സിഇആര്‍ടിയും ചേര്‍ന്ന് ഇന്ത്യന്‍ ആംഗ്യഭാഷയില്‍ 500 അക്കാദമിക് വാക്കുകളാണ് പുറത്ത് ഇറക്കിയിരിക്കുന്നത്. ചരിത്രം, ശാസ്ത്രം, രാഷ്‌ട്രമീമാംസ, ഗണിതശാസ്ത്രം എന്നിവയില്‍ വരുന്ന വാക്കുകള്‍ സെക്കന്‍ഡറി തലത്തിലാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button