IndiaKeralaLatest

ആപിളും, ഗൂഗിളും, മൈക്രോസോഫ്റ്റും വേൾഡും ഒന്നിക്കുന്നു

“Manju”

 

ന്യൂയോര്‍ക്: ടെക് ലോകത്തെ വമ്ബന്‍ കമ്പനികള്‍ തമ്മിലുള്ള ശത്രുത എന്നും വാര്‍ത്തയാണ്. എന്നാല്‍ ആ വാര്‍ത്തയില്‍ നിന്നും തികച്ചും വ്യസ്തമായൊരു വാര്‍ത്തയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ടെക് ലോകത്ത്‌ ആപിളും, ഗൂഗിളും, മൈക്രോസോഫ്റ്റും തമ്മില്‍ ഒന്നിക്കുന്നത്. ഇന്‍റര്‍നെറ്റ് ബ്രൌസിംഗില്‍ വലിയൊരു മാറ്റം പ്രതീക്ഷച്ചു കൊണ്ടാണ് ഇവര്‍ ഒന്നിക്കുന്നത് എന്നാണ് സിനെറ്റ് റിപോര്‍ട് ചെയ്യുന്നത്. ഗൂഗിള്‍ ക്രോം, ആപിള്‍ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ്, മൊസില്ല ഫയര്‍ഫോക്സ് എന്നിവയിലെ സാങ്കേതിക വിദഗ്ധര്‍ ഒന്നായി പ്രവര്‍ത്തിക്കുക ഇപ്പോഴുള്ള ബ്രൌസര്‍ എക്സ്റ്റന്‍ഷനുകളുടെ നിലവാരം മെച്ചപ്പെടുത്തനാണ്.

ബ്രൌസിംഗ് എളുപ്പമാക്കാനുള്ള ആഡ് ഓണ്‍ ഫീചറുകള്‍ ബ്രൌസറില്‍ ലഭ്യമാക്കുന്ന ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളാണ് ബ്രൌസര്‍ എക്സ്റ്റന്‍ഷനുകള്‍ എന്ന് പറയുന്നു. വെബ് എക്സ്റ്റന്‍ഷന്‍ നിര്‍മിക്കുന്ന ഡെവലപര്‍മാര്‍‍ക്കും മറ്റുമായി വെബ് എക്സ്റ്റന്‍ഷന്‍ കമ്യൂണിറ്റി ഗ്രൂപ് ഇവര്‍ ഉണ്ടാക്കും. വെബ് എക്സ്റ്റന്‍ഷന്‍ എന്നത് തീര്‍ത്തും ലളിതവും, അത് ഉണ്ടാക്കുന്ന ഡെവലപര്‍മാര്‍ക്ക് അത് ലളിതമായി നിര്‍മിക്കാന്‍ സാധിക്കുന്ന കൂട്ടായ്മയാണ് ഈ കമ്ബനികളുടെ ഒത്തുചേരലിന് പിന്നില്‍. എന്നാല്‍ എത്രകാലത്തിനുള്ളില്‍ ഈ കൂട്ടായ്മയുടെ ഫലങ്ങള്‍ ഉപയോക്താവില്‍ എത്തും എന്നത് ഇതുവരെ ഇവര്‍ വ്യക്തമാക്കിയിട്ടില്ല

ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താന്‍ ഈ കമ്പനികള്‍ വേള്‍ഡ് വൈഡ് വെബ് കണ്‍സോഷ്യത്തില്‍ ഒന്നിക്കുകയാണെന്ന് പ്രസ്താവനയില്‍ അറിയിച്ചു

Related Articles

Check Also
Close
Back to top button