KannurKeralaLatest

ലോക പരിസ്ഥിതി ദിനം വള്ള്യായി ബ്രാഞ്ചിൽ വൃക്ഷ തൈകൾ നട്ട് കൊണ്ട് ആചരിച്ചു

ശാന്തിഗിരി സാംസ്കാരിക സംഘനകളുടെ ആഭമുഖ്യത്തിലാണ് വൃക്ഷതൈ നടീല്‍ നടന്നത്

“Manju”

തലശ്ശേരി : ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, ശാന്തിഗിരി ശാന്തി മഹിമ, മാതൃമണ്ഡലം, ഗുരു മഹിമ, എന്നീ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയിൽ പരിസ്ഥിതിദിനം ആചരിച്ചു. കാലാവസ്ഥാ വ്യതിയാനവും ഓക്സിജൻ ദൗർലഭ്യവും മനുഷ്യന് മുന്നിൽ ചോദ്യചിഹ്നമാവുമ്പോൾ മരങ്ങൾ മാത്രമേ തുണയുള്ളൂ എന്ന തിരിച്ചറിവാണ് UNO ജൂൺ 5 ലോക പരിസ്ഥിതി ദിനമായി അചരിക്കാൻ നിർദ്ദേശിച്ചത്. വള്ള്യായി ആശ്രമത്തിൽ നടന്ന ചടങ്ങിൽ സർവ്വാദരണീയ ജനനി അഭേദാ ജ്ഞാനതപസ്വിനി, ആദരണീയ സ്വാമി ജയ പ്രിയൻ ജ്ഞാനതപസ്വി, എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ട് ഉത്ഘാടനം നിർവ്വഹിച്ചു.

 

Related Articles

Back to top button